വടക്കൻ ഗസ്സയിലെ ഷുജാഇയയിൽ വീടിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഇരയായ കുട്ടിയുടെ മൃതദേഹവുമായി രക്ഷാപ്രവർത്തകർ

വാ​ഷി​ങ്ട​ൺ: ലോ​ക മ​നഃ​സാ​ക്ഷി​യെ വെ​ല്ലു​വി​ളി​ച്ച് ഒ​ന്ന​ര വ​ർ​ഷ​മാ​യി ഗ​സ്സ​യി​ൽ വം​ശ​ഹ​ത്യ തു​ട​രു​ന്ന ഇ​സ്രാ​യേ​ലി​ന് 800 കോ​ടി ഡോ​ള​റി​ന്റെ ആ​യു​ധ സ​ഹാ​യം ന​ൽ​കാ​ൻ യു.​എ​സ് നീ​ക്കം. പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന്റെ പ​ദ്ധ​തി യു.​എ​സ് കോ​ൺ​ഗ്ര​സി​നെ അ​നൗ​പ​ചാ​രി​ക​മാ​യി അ​റി​യി​ച്ച​താ​യി റോ​യി​ട്ടേ​ഴ്സ് വാ​ർ​ത്ത ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു. യു.​എ​സ് ജ​ന​പ്ര​തി​നി​ധി സ​ഭ​യു​ടെ​യും സെ​ന​റ്റ് സ​മി​തി​ക​ളു​​ടെ​യും അം​ഗീ​കാ​രം ല​ഭി​ച്ചാ​ൽ ആ​യു​ധ​ങ്ങ​ൾ കൈ​മാ​റും. യു​ദ്ധ​വി​മാ​ന​ങ്ങ​ൾ​ക്കു​ള്ള മി​സൈ​ലു​ക​ൾ, ​ഹെ​ലി​കോ​പ്ട​റു​ക​ൾ, പീ​ര​ങ്കി ഷെ​ല്ലു​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് ന​ൽ​കു​ക. ​മി​സൈ​ലു​ക​ളി​ലും ആ​ണ​വാ​യു​ധ​ങ്ങ​ളി​ലും ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളും ​ചെ​റി​യ ബോം​ബു​ക​ളും വി​ൽ​പ​ന​യി​ലു​ണ്ടാ​കും. ദീ​ർ​ഘ​കാ​ല​ത്തേ​ക്കു​ള്ള ക​രാ​റാ​യ​തി​നാ​ൽ നി​ല​വി​ൽ ല​ഭ്യ​മാ​യ ചി​ല ആ​യു​ധ​ങ്ങ​ൾ ഉ​ട​ൻ ന​ൽ​കും. ബാ​ക്കി​യു​ള്ള ഭൂ​രി​ഭാ​ഗം ആ​യു​ധ​ങ്ങ​ളും ഒ​ന്നി​ൽ കൂ​ടു​ത​ൽ വ​ർ​ഷ​ങ്ങ​ളെ​ടു​ത്താ​യി​രി​ക്കും വി​ത​ര​ണം ചെ​യ്യു​ക​യെ​ന്നും ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് വാ​ർ​ത്ത പോ​ർ​ട്ട​ലാ​യ ആ​ക്സി​യോ​സ് ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് യു.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥി​രീ​ക​രി​ച്ചെ​ങ്കി​ലും പ്ര​തി​ക​രി​ക്കാ​ൻ വി​ദേ​ശ​കാ​ര്യം കൈ​കാ​ര്യം ചെ​യ്യു​ന്ന സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്മെ​ന്റ് ത​യാ​റാ​യി​ല്ല.

അം​ഗീ​ക​രി​ച്ചാ​ൽ ഇ​സ്രാ​യേ​ലി​നു​ള്ള ബൈ​ഡ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന്റെ അ​വ​സാ​ന​ത്തെ ആ​യു​ധ സ​ഹാ​യ​മാ​യി​രി​ക്കു​മി​ത്. യു​ദ്ധ​വി​മാ​ന​ങ്ങ​ള​ട​ക്കം ഇ​സ്രാ​യേ​ലി​ന് 2000 കോ​ടി ഡോ​ള​റി​ന്റെ ആ​യു​ധ​സ​ഹാ​യം ന​ൽ​കാ​നു​ള്ള പ​ദ്ധ​തി​ക്ക് യു.​എ​സ് ആ​ഗ​സ്റ്റി​ൽ അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു. ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ 45,000ത്തി​ലേ​റെ പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 23 ല​ക്ഷം പേ​ർ അ​ഭ​യാ​ർ​ഥി​ക​ളാ​വു​ക​യും ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​രി​ക്കെ​യാ​ണ് യു.​എ​സ് നീ​ക്കം. ഗ​സ്സ​യി​ലെ കൊ​ടും​പ​ട്ടി​ണി​യും ദു​ര​ന്ത​സ​മാ​ന സാ​ഹ​ച​ര്യ​വും ക​ണ​ക്കി​ലെ​ടു​ത്ത് ആ​യു​ധം ന​ൽ​കു​ന്ന​തി​നെ ചി​ല ​ഡെ​മോ​ക്രാ​റ്റി​ക് അം​ഗ​ങ്ങ​ൾ എ​തി​ർ​ത്തി​രു​ന്നെ​ങ്കി​ലും ബൈ​ഡ​ൻ മു​ന്നോ​ട്ടു​പോ​കു​ക​യാ​ണു​ണ്ടാ​യ​ത്.

അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​വും യു.​എ​ൻ അ​ട​ക്ക​മു​ള്ള സം​ഘ​ട​ന​ങ്ങ​ളും ശ​ക്ത​മാ​യി വി​മ​ർ​ശി​ക്കു​മ്പോ​ഴും ഇ​സ്രാ​യേ​ൽ നി​ല​പാ​ടി​നൊ​പ്പാ​ണ് യു.​എ​സ്. ​ഗ​സ്സ വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച പു​ന​രാ​രം​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​യു​ധ സ​ഹാ​യ​വു​മാ​യി യു.​എ​സ് രം​ഗ​ത്തെ​ത്തു​ന്ന​ത്. ഇ​സ്രാ​യേ​ലി​ന്റെ ഏ​റ്റ​വും വ​ലി​യ സ​ഖ്യ​ക​ക്ഷി​യും ആ​യു​ധ വി​ത​ര​ണ​ക്കാ​രു​മാ​ണ് യു.​എ​സ്. 

Tags:    
News Summary - US to provide $8 billion in arms aid to Israel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.