വാഷിങ്ടൺ: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കുമായി യു.എസ്. ഇന്ത്യയിൽ കോവിഡ് അതിവേഗം പടരുന്ന സാഹചര്യത്തിലാണ് യു.എസ് നടപടി. വിലക്ക് മെയ് നാല് മുതൽ നിലവിൽ വരും. പകർച്ചവ്യാധി തടയൽ നിയന്ത്രണ സെൻററിെൻറ ശിപാർശ പ്രകാരമാണ് നടപടിയെന്ന് യു.എസ് വിശദീകരിച്ചു.
ഇന്ത്യയിൽ ജനതികമാറ്റം സംഭവിച്ച നിരവധി കൊറോണ വൈറസ് വകഭേദങ്ങൾ പടരുന്നുണ്ട്. ഈ ഒരു സാഹചര്യത്തിൽ കൂടിയാണ് യാത്ര നിരോധനമെന്ന് യു.എസ് അറിയിച്ചു. അതേസമയം, യു.എസ് പൗരൻമാർക്കും പെർമനെൻറ് റെസിഡൻസിയുള്ളവർക്കും നിരോധനമുണ്ടാവില്ല. മനുഷ്യാവകാശ പ്രവർത്തകരേയും അനുവദിക്കും. എന്നാൽ, ഇവർ യു.എസിലെത്തിയാൽ ക്വാറൻറീനിനും നിർബന്ധിത കോവിഡ് പരിശോധനക്കും വിധേയമാകണം.
അനിശ്ചിതകാലത്തേക്കാണ് യു.എസ് നിലവിൽ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ കോവിഡ് സാഹചര്യം മെച്ചപ്പെട്ടാൽ പ്രസിഡൻറ് ജോ ബൈഡൻ വിലക്ക് സംബന്ധിച്ച് പുനഃപരിശോധന നടത്തുമെന്നും യു.എസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.