വാഷിങ്ടൺ ഡി.സി: യു.എസിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു. രണ്ടാം ലോകമഹായുദ്ധം, കൊറിയൻ, വിയറ്റ്നാം യുദ്ധം എന്നിവയിൽ കൊല്ലപ്പെട്ട അമേരിക്കക്കാരുടെ എണ്ണത്തോളം വരും കോവിഡ് കവർന്ന ജീവനുകൾ. നിലവിൽ, ഏറ്റവും കൂടുതൽ രോഗബാധിതരുള്ള രാജ്യമാണ് അമേരിക്ക.
2,88,27,262 പേർക്കാണ് യു.എസിൽ കോവിഡ് ബാധിച്ചത്. വേൾഡോമീറ്റർ വെബ്സൈറ്റിലെ കണക്ക് പ്രകാരം 5,12,593 പേരാണ് യു.എസിൽ മരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 59,257 പേർക്ക് പുതിയതായി രോഗം ബാധിച്ചിട്ടുണ്ട്. ഇത് മുൻ ആഴ്ചകളെ അപേക്ഷിച്ച് താഴ്ന്ന നിരക്കാണെങ്കിലും പുതിയതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ജനിതകമാറ്റം വന്ന വൈറസ് വകഭേദങ്ങൾ ഭീഷണിയാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
മഹാമാരിയില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് അമേരിക്ക ആദരമര്‍പ്പിച്ചു. വൈറ്റ് ഹൗസില്‍ പ്രസിഡന്‍റ് ജോ ബൈഡനും വൈസ് പ്രസിഡന്‍റ് കമലാ ഹാരിസും മെഴുകുതിരികള്‍ കത്തിച്ചു. അനുശോചന സൂചകമായി വൈറ്റ് ഹൗസിലെ പതാക അഞ്ച് ദിവസത്തേക്ക് പകുതി താഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.