ഇറാഖിലും സിറിയയിലും യു.എസ് സേനക്ക് നേരെ ആക്രമണം

വാഷിങ്ടൺ: ഇറാഖിലും സിറിയയിലും യു.എസ് സേനക്ക് നേരെ വീണ്ടും ആക്രമണം. വ്യാഴാഴ്ചയാണ് ആക്രമണമുണ്ടായ വിവരം യു.എസ് അറിയിച്ചത്. ഇറാൻ പിന്തുണയുള്ള സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് യു.എസ് സംശയിക്കുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ-ഹമാസ് സംഘർഷം ആരംഭിച്ചതിന് പിന്നാലെയാണ് യു.എസ് സേനക്ക് നേരെയുള്ള ആക്രമണങ്ങളും ശക്തമായത്.

ഇസ്രായി​ലിലേക്ക് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പടക്കപ്പലുകൾ അയച്ചിരുന്നു. ഒക്ടോബർ ഏഴിന് ഇസ്രായേൽ-ഫലസ്തീൻ സംഘർഷം ഉടലെടുത്തത് മുതൽ ഇസ്രായേലിനെ പിന്തുണക്കുന്ന സമീപനമാണ് പ്രസിഡന്റ് ജോ ബൈഡൻ സ്വീകരിച്ചിരുന്നത്.

ബുധനാഴ്ച സിറിയയിൽ യു.എസ് സൈന്യത്തിന് നേരെയുണ്ടായ ആക്രമണത്തിൽ സൈനികർക്ക് പരിക്കേറ്റിരുന്നു. വ്യാഴാഴ്ച ഇറാഖിലെ അയൻ അൽ-അസദിലെ സൈനിക ക്യാമ്പിന് നേരെയാണ് ഡ്രോണാക്രമണമുണ്ടായത്. ബാഗ്ദാദ് ഇന്റർനാഷണൽ എയർപോർട്ടിന് സമീപത്തുള്ള യു.എസ് ക്യാമ്പും ആക്രമിക്കപ്പെട്ടിരുന്നു. ആക്രമണത്തിനുള്ള തിരിച്ചടി സംബന്ധിച്ച് താൻ ഇപ്പോൾ പ്രവചനം നടത്തുന്നില്ലെന്ന് പെന്റഗൺ വക്താവ് ബ്രിഗേഡിയർ ജനറൽ പാട്രിക് റൈഡർ പറഞ്ഞു. യു.എസിനേയും മറ്റ് സേനകളേയും സംരക്ഷിക്കാനുള്ള നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - US troops in Iraq, Syria face attacks; on alert for more strikes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.