വാഷിങ്ടൺ: യു.എസ് വൈസ് പ്രസിഡൻറ് മൈക്ക് പെൻസിനും ഭാര്യക്കും വെള്ളിയാഴ്ച കോവിഡ് വാക്സിൻ നൽകുമെന്ന് വൈറ്റ്ഹൗസ്. ഇരുവർക്കും വാക്സിൻ നൽകുന്നതിലൂടെ ഇതുമായി ബന്ധപ്പെട്ട ബോധവൽക്കരണം കൂടി വൈറ്റ് ഹൗസ് ലക്ഷ്യമിടുന്നുണ്ട്.
വൈസ് പ്രസിഡൻറും ഭാര്യയും വാക്സിൻ സ്വീകരിച്ചാൽ അത് കോവിഡ് വാക്സിൻെറ സുരക്ഷയും കാര്യക്ഷമതയും സംബന്ധിച്ച് അമേരിക്കൻ ജനതക്കിടയിലെ ആശങ്കകൾക്ക് അറുതി വരുത്തുമെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
പെൻസിനൊപ്പം മുതിർന്ന ആരോഗ്യ ഉേദ്യാഗസ്ഥനായ ജനറൽ ജെറോ അഡംസിന് വാക്സിൻ നൽകുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്. യു.എസിൽ ഫൈസർ കോവിഡ് വാക്സിന് നേരത്തെ തന്നെ അംഗീകാരം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.