വാഷിങ്ടൺ: ഇന്ത്യൻ വംശജനെ വൈറ്റ് ഹൗസ് അസിസ്റ്റൻറ് പ്രസ് സെക്രട്ടറിയായി നിയമിച്ച് നിയുക്ത അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ. ബൈഡെൻറ തെരഞ്ഞെടുപ്പ് കാമ്പയിനിൽ റീജനൽ കമ്യൂണിക്കേഷൻസ് ഡയറക്ടറായി സേവനമനുഷ്ഠിച്ചുവന്ന വേദാന്ത് പട്ടേലിനെയാണ് അസി. പ്രസ് സെക്രട്ടറിയായി നിയമിച്ചത്.
ബൈഡെൻറ വക്താവും ഇദ്ദേഹമായിരുന്നു. ഇന്ത്യയിൽ ജനിച്ച് കാലിഫോർണിയയിൽ വളർന്ന പട്ടേൽ കാലിഫോർണിയ-റിവർസൈഡ് സർവകലാശാലയിലും ഫ്ലോറിഡ സർവകലാശാലയിലും ഉപരിപഠനങ്ങൾ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.