മുംബൈ: ഈ വർഷം അവസാനത്തോടെ ഇന്ത്യയിൽനിന്നുള്ള ബഹിരാകാശ യാത്രികനെ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് അയക്കുമെന്ന് ഇന്ത്യയിലെ യു.എസ് അംബാസഡർ എറിക് ഗാർസെറ്റി. നാസയും ഐ.എസ്.ആർ.ഒയും ചേർന്നുള്ള സിന്തറ്റിക് അപർച്ചർ റഡാർ മിഷൻ (നിസാർ) പദ്ധതിക്കും ഈ വർഷം തുടക്കമാകുമെന്ന് ഗാർസെറ്റി പറഞ്ഞു. പ്രധാനമന്ത്രി കഴിഞ്ഞ വർഷം യു.എസിൽ എത്തിയപ്പോൾ ഇരു രാജ്യങ്ങളും ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട് ധാരണയിൽ എത്തിയിരുന്നുവെന്നും ഗാർസെറ്റി വ്യക്തമാക്കി.
“കഴിഞ്ഞ വർഷം വളരെ കുറഞ്ഞ ചെലവിലാണ് ഇന്ത്യ ചന്ദ്രയാൻ - 3 ദൗത്യം പൂർത്തിയാക്കിയത്. ബഹിരാകാശ ഗവേഷണ രംഗത്ത് വളരെ മികച്ച മുന്നേറ്റമാണ് ഇന്ത്യ കാഴ്ചവെക്കുന്നത്. എന്നിരുന്നാലും ഇന്ത്യക്ക് ഇതുവരെ വികസിപ്പിക്കാനാകാത്ത പല നേട്ടങ്ങളും നാസക്ക് സ്വന്തമായുണ്ട്. ഒരുമിച്ച് പ്രവർത്തിക്കാനായാൽ ഇവ പരസ്പരം പങ്കുവെക്കാനാകും” -ഗാർസെറ്റി പറഞ്ഞു.
ആണവോർജ മേഖലയിലെ സഹകരണം ശക്തിപ്പെടുത്താനായുള്ള പദ്ധതികളിൽ തെരഞ്ഞെടുപ്പിനു ശേഷം ചർച്ച നടത്തുമെന്നും ഗാർസെറ്റി വ്യക്തമാക്കി. ഗുജറാത്തിലെ മിതിവിർധി, ആന്ധ്രപ്രദേശിലെ കൊവ്വാഡ എന്നിവിടങ്ങളിൽ ആണവ റിയാക്ടറുകൾ തുടങ്ങാനായി യു.എസ് കമ്പനികളുമായി ഇന്ത്യ ധാരണയിലെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.