വാഷിങ്ടൺ: ഫേസ്ബുക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങൾ ഉപയോക്താക്കളുടെ വിവരങ്ങൾ എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് അന്വേഷിക്കാൻ അമേരിക്കൻ ഫെഡറൽ ട്രേഡ് കമീഷൻ (എഫ്.ടി.സി) നീക്കം. വിവരങ്ങൾ സംബന്ധിച്ച് റിേപാർട്ട് തേടി ഒമ്പത് കമ്പനികൾക്ക് എഫ്.ടി.സി നോട്ടീസ് നൽകി. ഫേസ്ബുക്ക്, ട്വിറ്റർ, വാട്സാപ്പ് പോലുള്ള സാമൂഹിക മാധ്യമങ്ങൾ കൂടാതെ ആമസോൺ, യൂട്യൂബ് തുടങ്ങിയവയും വ്യക്തിവിവരങ്ങൾ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് അന്വേഷിക്കുന്നുണ്ട്.
എങ്ങിനെയാണ് വ്യക്തിവിവരങ്ങൾ ശേഖരിക്കുന്നത്, ഉപയോഗിക്കുന്നത്, ഒാരോ ഉപയോക്താവിനുമുള്ള പരസ്യങ്ങൾ തീരുമാനിക്കുന്നത് തുടങ്ങിയ കാര്യങ്ങളൊക്കെ പരിശോധിക്കാനാണ് എഫ്.ടി.സി ശ്രമിക്കുന്നത്്. കമ്പനികളുടെ പ്രവർത്തനം കുട്ടികളെയും കൗമാരക്കാരെയും എങ്ങിനെയാണ് ബാധിക്കുന്നതെന്നും എഫ്.ടി.സി പരിശോധിക്കും. കമ്പനികൾക്ക് വിവരങ്ങൾ നൽകാൻ 45 ദിവസം അനുവദിച്ചിട്ടുണ്ട്.
എഫ്.ടി.സിയിലെ ഡെമോക്രാറ്റിക് അംഗങ്ങളും റിപ്പബ്ലിക്കൻ അംഗങ്ങളും സാമൂഹിക മാധ്യമങ്ങൾക്കെതിരായ നീക്കത്തെ പിന്തുണക്കുന്നുണ്ട്്. വ്യക്തി വിവരങ്ങൾ നിരീക്ഷിക്കാനും ശേഖരിക്കാനും ഒരു വ്യവസായത്തിന് മുെമ്പാരിക്കലും ഇങ്ങനെ കഴിഞ്ഞിട്ടില്ലെന്ന് അവർ പറയുന്നു.
'സാമൂഹിക മാധ്യമങ്ങളും യൂട്യൂബ് പോലുള്ള വിഡിയോ സ്ട്രീമിങ് കമ്പനികളും ഉപയോക്താക്കളെ ഒാരോ നിമിഷവും പിന്തുടരുകയാണ്. മൊബൈൽ ആപുകളിലൂടെ കർശന നിരീക്ഷണമാണ് അവർ നടത്തുന്നത്. വ്യക്തികൾ എവിടെയൊക്കെ പോകുന്നു, ആരൊക്കെയായി എന്തൊക്കെ സംസാരിക്കുന്നു, എന്തൊക്കെ ചെയ്യുന്നു തുടങ്ങിയവയൊക്കെ കമ്പനികൾക്ക് നിരീക്ഷിക്കാനാകും. അപകടകരമായ അളവിൽ ദുരൂഹമാണ് ഇത്തരം കമ്പനികളുടെ പ്രവർത്തനം' - എഫ്.ടി.സി അംഗങ്ങളുടെ പ്രസ്താവനയിൽ വിശദീകരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.