യു.എസിൽ വാക്സിൻ സ്വീകരിച്ച നഴ്സിന് കോവിഡ്; വാക്സിൻ പ്രവർത്തിക്കാൻ കൂടുതൽ സമയമെടുക്കുമെന്ന് വിദഗ്ധർ

വാഷിങ്ടൺ: ഫൈസർ വാക്സിൻ സ്വീകരിച്ച് ഒരാഴ്ചക്ക് ശേഷം കലിഫോർണിയയിൽ നഴ്സിന് കോവിഡ് ബാധിച്ചതായി റിപ്പോർട്ട്. എന്നാൽ, ഫൈസർ വാക്സിന് ശരീരത്തിൽ പ്രതിരോധ ശേഷി നിർമിച്ചെടുക്കാൻ കൂടുതൽ സമയം ആവശ്യമാണെന്ന് വിദഗ്ധർ പറയുന്നു.

45കാരനായ മാത്യു എന്ന നഴ്സിനാണ് വാക്സിനെടുത്തിന് ശേഷം കോവിഡ് സ്ഥിരീകരിച്ചത്. ഡിസംബർ 18നാണ് മാത്യു ഫൈസർ വാക്സിൻ സ്വീകരിച്ചത്. ഇദ്ദേഹത്തിന് മറ്റ് പാർശ്വഫലങ്ങളൊന്നും ഉണ്ടായിരുന്നില്ല.

കോവിഡ് സെന്‍ററിൽ ജോലിചെയ്യുന്ന മാത്യുവിന് ആറ് ദിവസത്തിന് ശേഷം ക്രിസ്മസ് രാത്രിയിൽ അസുഖം അനുഭവപ്പെടുകയായിരുന്നു. പിന്നീട്, പേശീവേദനയും ക്ഷീണവും ഉണ്ടായി. തൊട്ടടുത്ത ദിവസം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

എന്നാൽ, ഇത് പ്രതീക്ഷിക്കാത്ത ഒന്നല്ല എന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധർ പറയുന്നത്. ശരീരത്തിൽ പ്രതിരോധ ശേഷി ഉൽപ്പാദിപ്പിക്കാൻ വാക്സിൻ 10 മുതൽ 14 വരെ ദിവസം എടുക്കുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ആദ്യ ഡോസ് 50 ശതമാനം സുരക്ഷയാണ് നൽകുക. രണ്ടാമത്തെ ഡോസ് 95 ശതമാനം സുരക്ഷ നൽകുമെന്നും വിദഗ്ധർ പറയുന്നു. 

Tags:    
News Summary - Vaccinated US nurse contracts Covid, expert says Pfizer shot needed more time to work

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.