വത്തിക്കാൻ സിറ്റി: സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച കത്തോലിക്ക പുരോഹിതനെതിരെ ലൈംഗികാരോപണത്തിൽ വത്തിക്കാൻ അച്ചടക്ക നടപടി സ്വീകരിച്ചു. കിഴക്കൻ തിമൂറിൽ ആൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന ആരോപണം നേരിടുന്ന ബിഷപ് കാർലോസ് സിമെനിസ് ബെലോക്കെതിരെയാണ് നടപടി.
1990കളിലാണ് സംഭവം. ഡച്ച് മാസികയിൽ വന്ന ആരോപണത്തിൽ അന്വേഷണം നടത്തി സ്ഥിരീകരിച്ചാണ് വത്തിക്കാൻ നടപടി സ്വീകരിച്ചത്. സംഭവം പുറത്തുപറയാതിരിക്കാൻ പണം നൽകിയതായും ഇരകളിലൊരാൾ ഡച്ച് മാഗസിനോട് പറഞ്ഞിരുന്നു. കിഴക്കൻ തിമൂറിലെ സംഘർഷത്തിന് നീതിപൂർവവും സമാധാനപരവുമായ പരിഹാരത്തിനായി പ്രവർത്തിച്ചതിന് 1996ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ബിഷപ് കാർലോസ് സിമെനിസ് ബെലോ മുൻ കിഴക്കൻ തിമൂർ പ്രസിഡന്റായ ജോസ് റാമോസ് ഹോർതക്കൊപ്പം പങ്കിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.