ജറൂസലം: അധിനിവിഷ്ട കിഴക്കൻ ജറൂസലമിലെ മസ്ജിദുൽ അഖ്സ വളപ്പിൽ വീണ്ടും ഇസ്രായേൽ ആക്രമണം. ആക്രമണത്തിൽ 42 ഫലസ്തീനികൾക്ക് പരിക്കേറ്റതായി ഫലസ്തീൻ റെഡ് ക്രെസന്റ് അറിയിച്ചു. റമദാനിലെ ഒടുവിലത്തെ വെള്ളിയാഴ്ച പ്രാർഥനക്കായി ഫലസ്തീനികൾ മസ്ജിദിൽ എത്തിയപ്പോഴാണ് ഇസ്രായേൽ നരനായാട്ട്.
പരിക്കേറ്റ 22 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് കണ്ണീർവാതകവും റബർ ബുള്ളറ്റുകളും പ്രയോഗിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. രണ്ടാഴ്ചക്കിടെ മസ്ജിദുൽ അഖ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 300 ഓളം ഫലസ്തീനികൾക്കാണ് പരിക്കേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.