മാലദ്വീപ് പാർലമെന്‍റിൽ എം.പിമാർ തമ്മിൽ കൂട്ടയടി; നിലത്തിട്ട് ചവിട്ടി -VIDEO

മാലെ: മാലദ്വീപ് പാര്‍ലമെന്‍റില്‍ തമ്മിലടിച്ച് ഭരണ-പ്രതിപക്ഷ എം.പിമാര്‍. ഇന്ത്യയുമായി അകന്ന് ചൈനയോട് അടുക്കാനുള്ള നീക്കം ഭരണ- പ്രതിപക്ഷത്തിനിടയിൽ അഭിപ്രായ ഭിന്നത ശക്തമാക്കിയതിനിടെയാണ് പുതിയ സംഘർഷം.

മുഇസ്സു മന്ത്രിസഭയിൽ പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തുന്നതിന് അംഗീകാരത്തിനായി വിളിച്ചുചേർത്ത പാർലമെന്റ് യോഗത്തിലാണ് അഭിപ്രായ ഭിന്നത കൈയാങ്കളിയിലെത്തിയത്. സഭയിൽ കൂടുതൽ അംഗങ്ങളുള്ള പ്രതിപക്ഷത്തെ മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി നാല് പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തുന്നതിന് അംഗീകാരം നൽകാതെ വിട്ടുനിന്നതാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഇതിനെതിരെ ഭരണാനുകൂല കക്ഷികൾ രംഗത്തെത്തുകയായിരുന്നു.

പ്രതിപക്ഷാംഗങ്ങള്‍ വോട്ടെടുപ്പ് തടയാന്‍ ശ്രമിച്ചതോടെയാണ് കൈയേറ്റമുണ്ടായതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. എം.പിമാർ പരസ്പരം മർദിക്കുന്നതിന്‍റെയും നിലത്തിട്ട് ചവിട്ടുന്നതിന്‍റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. സംഘർഷം അടിയിലെത്തിയതോടെ പരിക്കേറ്റവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. 

Tags:    
News Summary - Violent scuffles break out in Maldives Parliament, proceedings halted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-08 01:10 GMT