മിയാമി: വി.ഐ.പികൾക്കായുള്ള പ്രദർശനത്തിനെത്തിയ സന്ദർശക അബദ്ധത്തിൽ തട്ടിയുടച്ചത് 42,000 ഡോളറിന്റെ (ഏകദേശം 34.7 ലക്ഷം രൂപ) സ്ഫടികശിൽപം. പ്രശസ്ത കലാകാരനായ ജെഫ് കൂൺസിന്റെ പ്രശസ്തമായ ‘ബലൂൺ ഡോഗ്’ ആണ് യു.എസിലെ മിയാമിയിലെ ആർട്ട് വിൻവുഡിൽ പ്രദർശനത്തിനിടെ ചിന്നിച്ചിതറിയത്. കൂൺസിന്റെ കുടുംബപ്പേര് ആലേഖനംചെയ്ത അക്രിലിക് ശിൽപത്തിന് ഇൻഷുറൻസ് പരിരക്ഷയുണ്ട്.
അബദ്ധത്തിൽ സംഭവിച്ചതായതിനാൽ തട്ടിമറിച്ച സ്ത്രീക്കെതിരെ നടപടിയുണ്ടാകില്ല. വേറിട്ട രീതിയിൽ ജെഫ് കൂൺസ് ഒരുക്കിയ ശിൽപങ്ങൾ 91 ദശലക്ഷം ഡോളറിനുവരെ വിറ്റുപോയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.