വാഷിങ്ടൺ: താൻ യു.എസ് പ്രസിഡന്റായാൽ എച്ച്-1 ബി വിസ സമ്പ്രദായം നിർത്തുമെന്ന് റിപ്പബ്ലിക് പാർട്ടിയുടെ യു.എസ് പ്രസിഡന്റ് സ്ഥാനാർഥിയാകാൻ മത്സര രംഗത്തുള്ള ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമി. എച്ച്-1 ബി വിസ ഒരു തരത്തിലുള്ള അടിമത്തമാണെന്നും ലോട്ടറി സമ്പ്രദായത്തിന് പകരം യഥാർഥ യോഗ്യത അടിസ്ഥാനമാക്കിയുള്ള പ്രവേശനമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദഗ്ധ തൊഴിലുകളിൽ വിദേശികളെ നിയമിക്കാൻ അമേരിക്കൻ കമ്പനികളെ അനുവദിക്കുന്ന നോൺ ഇമിഗ്രന്റ് വിസയാണ് എച്ച്-1 ബി. പതിനായിരക്കണക്കിന് ഇന്ത്യൻ, ചൈനീസ് തൊഴിലാളികളാണ് ഇതുപയോഗിച്ച് യു.എസിൽ ജോലിയെടുക്കുന്നത്. ഇവരെ ആശങ്കയിലാക്കുന്നതാണ് വിവേകിന്റെ പ്രസ്താവന. അദ്ദേഹത്തിന്റെ മുൻ കമ്പനി റോവന്റ് സയൻസസ് 29 തവണ ഈ വിസ സമ്പ്രദായം ഉപയോഗിച്ചിട്ടുണ്ട്.
നിലവിൽ, എച്ച്-1 ബി വിസയുടെ നാലിൽ മൂന്ന് ഭാഗവും ഇന്ത്യക്കാരാണ് പ്രയോജനപ്പെടുത്തിയിരിക്കുന്നത്. എച്ച്-1 ബി വിസയിലൂടെ വിദഗ്ധ വിദേശ തൊഴിലാളികളുടെ പ്രവേശനം ഇരട്ടിയാക്കാൻ നിർദേശിക്കുന്ന ബിൽ ഇന്ത്യൻ വംശജനായ യു.എസ് പ്രതിനിധി സഭാംഗം രാജ കൃഷ്ണമൂർത്തി കഴിഞ്ഞ ജൂലൈയിൽ അവതരിപ്പിച്ചിരുന്നു. പ്രതിവർഷം ലഭ്യമായ എച്ച്-1 ബി വിസകളുടെ എണ്ണം 65,000ൽനിന്ന് 1,30,000 ആയി ഉയർത്താനാണ് ബില്ലിലൂടെ ലക്ഷ്യമിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.