വെല്ലിങ്ടൺ: ഒരു പ്രതി കീഴടങ്ങുന്നുവെന്ന് പറയുേമ്പാൾ മനസിൽ വരിക അടിയും ഇടിയും മൽപ്പിടിത്തവുമാകും. കീഴടങ്ങുന്നതിന് മുമ്പ് താൻ നിരപരാധിയാണെന്ന് തെളിയിക്കാൻ സകല ശ്രമവും നടത്തും. എന്നാൽ ന്യൂസിലാൻഡ് പൊലീസ് സാക്ഷ്യം വഹിച്ചത് മറ്റൊരു സംഭവത്തിനായിരുന്നു.
അധികൃതർക്ക് മുമ്പിൽ കീഴടങ്ങാൻ തീരുമാനിച്ചതിന് ശേഷം ആഗ്രഹങ്ങളെല്ലാം സാധ്യമാക്കാൻ ഒരുങ്ങുകയായിരുന്നു ജെയിംസ് മാത്യു ബ്രെയാൻറ്. അതിനായി ഒരു സ്വയം സത്കാരവുമൊരുക്കി.
സ്വകാര്യ ഹെലികോപ്ടർ യാത്രക്കൊപ്പം ഇഷ്ടഭക്ഷണവുമായിരുന്നു ബ്രയാെൻറ ചോയ്സ്. മുത്തുചിപ്പിയും (Oyster) അരിയാഹാരവും ഷാംപെയ്നും മതിവരുവോളം കഴിച്ചു.
നിരവധി കേസുകളിൽ പ്രതിയായ ബ്രയാൻറ് ആഴ്ചകളോളം ഒളിവിൽ ആയിരുന്നു. മാരകമായ മുറിവേൽപ്പിൽ, ഡിജിറ്റൽ ദുരുപയോഗം, കത്തി കൈവശം വെക്കൽ, കോടതിയിൽ ഹാജരാകാതിരിക്കൽ തുടങ്ങിയവയാണ് ബ്രയാൻറിനെതിരായ കുറ്റം. തെക്കൻ ദ്വീപിൽ ഒളിവിലായിരുന്നു അദ്ദേഹം. താൻ പിടിക്കപ്പെടുമെന്ന് മനസിലായതോടെ ബ്രയാൻറ് അഭിഭാഷകനുമായി ബന്ധപ്പെട്ടു. കീഴടങ്ങുകയാണെങ്കിൽ ശിക്ഷയിൽ ഇളവുണ്ടാകുമെന്നായിരുന്നു അഭിഭാഷകെൻറ നിർദേശം.
എട്ടുദിവസമാണ് വയാൻകരുവ സീനിക് റിസർവിൽ ബ്രയാൻറ് ഒളിവിൽ കഴിഞ്ഞത്. അഭിഭാഷകെൻറ നിർദേശപ്രകാരം കീഴടങ്ങുന്ന വിവരം അധികൃതരെ അറിയിക്കുകയും ചെയ്തു.
എന്നാൽ, കീഴടങ്ങുന്നതിെൻറ അന്ന് ബ്രയാൻറ് സ്വകാര്യ ഹെലികോപ്ടർ ബുക്ക് ചെയ്യുകയും യാത്ര നടത്തുകയുമായിരുന്നു. അതിനിടെ 30 മുത്തുച്ചിപ്പികളും ഷാംപെയ്നുമെല്ലാം ബ്രയാൻറ് കഴിച്ചു. അതിനുശേഷം ദുനെഡിൻ സെൻട്രൽ പൊലീസിൽ എത്തുകയായിരുന്നു. എന്നാൽ ബ്രയാെൻറ നടപടിയിൽ ആശ്ചര്യം പ്രകടിപ്പിക്കുകയാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.