വയനാട് ദുരന്തം: പ്രാർഥനകളുമായി ഫ്രാൻസിസ് മാർപ്പാപ്പ

വത്തിക്കാൻ സിറ്റി: കേരളത്തെ പിടിച്ചുലച്ച വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ അനശോചനവും പ്രാർഥനകളുമായി ഫ്രാൻസിസ് മാർപ്പാപ്പ.

ഞായറാഴ്ച വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്‌സ് സ്ക്വയറിൽ തടിച്ചു കൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപ്പാപ്പ. ഉരുൾപൊട്ടലിൽ നിരവധി പേർ മരിച്ചതും വ്യാപക നാശനഷ്ടങ്ങളുണ്ടായതും മാർപ്പാപ്പ പ്രാർത്ഥനക്കിടെ അനുസ്മരിച്ചു.


ജീവൻ നഷ്‌ടമായവർക്കും ദുരിതബാധിതർക്കും വേണ്ടി തന്നോടൊപ്പം പ്രാർത്ഥനയിൽ പങ്കുചേരാൻ അദ്ദേഹം ആഹ്വാനം ചെയ്തു. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, സൗദി രാജാവ്, കിരീടാവകാശി എന്നിവരടക്കം ലോക നേതാക്കൾ വയനാട് ദുരന്തത്തിൽ അ​നുശോചനം രേഖപ്പെടുത്തിയിരുന്നു. 

Tags:    
News Summary - Wayanad disaster: Pope Francis with prayers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.