വിമാനത്തിൽ സംഘർഷമുണ്ടാക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ

കഞ്ചാവ് ലഹരിയിൽ വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

ന്യൂജഴ്സി: കഞ്ചാവ് ലഹരിക്കടിമപ്പെട്ട് വിമാനത്തിൽ അതിക്രമം നടത്തുകയും വാതിൽ തുറക്കാൻ ശ്രമിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. ന്യൂജഴ്സി സ്വദേശി 26കാരനായ എറിക് നിക്കോളാസ് ഗാപ്‌കോയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സിയാറ്റിലിൽ നിന്ന് ഡാളസിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം.

കഞ്ചാവ് ഉപയോഗിച്ച ശേഷം വിമാനത്തിൽ കയറിയ ഇയാൾ ടേക്ക് ഓഫിന് ശേഷം ഷർട്ട് അഴിച്ചുമാറ്റി സംഘർഷമുണ്ടാക്കുകയും ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റായ 2101ലെ യാത്രയ്ക്കിടെയാണ് യുവാവ് അക്രമാസക്തനായത്. ഇയാൾ ഫ്ലൈറ്റ് ജീവനക്കാരിയെ ആക്രമിക്കുകയും വിമാനത്തിന്റെ വാതിലുകൾ പല തവണ തുറക്കാൻ ശ്രമിക്കുകയും ചെയ്തതായി ഫെഡറൽ ഉദ്യോഗസ്ഥർ പറഞ്ഞു.

തുടർന്ന് വിമാനം സാൾട്ട് ലേക്ക് സിറ്റി ഇന്റർനാഷനൽ എയർപോർട്ടിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. ലാൻഡിങ്ങിന് ശേഷം ഗാപ്‌കോയെ അറസ്റ്റ് ചെയ്തു. പിന്നീട് ഇയാൾ എയർപോർട്ടിലും സംഘർഷം സൃഷ്ടിച്ചു. നിരവധി കുറ്റങ്ങളാണ് യുവാവിനെതിരെ ചുമത്തിയിരിക്കുന്നത്. ഫ്ലൈറ്റിൽ കയറുന്നതിന് മുൻപ് ഗാപ്കോ കഞ്ചാവ് വലിച്ചതായും സഹയാത്രികന് ഗുളികകൾ വിതരണം ചെയ്യാൻ ശ്രമിച്ചതായും പോലീസ് പറഞ്ഞു.

Tags:    
News Summary - Trying to open plane door while intoxicated with cannabis; The youth was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.