വാഷിങ്ടൺ: യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ 300 ഇലക്ടറൽ വോട്ടുകൾ നേടി വിജയിക്കുമെന്ന് ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ. ഡെമോക്രാറ്റിക് പ്രവർത്തകരോട് ശാന്തമായി ഇരിക്കാൻ ജോ ബൈഡൻ വീണ്ടും അഭ്യർഥിക്കുകയും ചെയ്തു.
അമേരിക്കയിൽ മുഴുവൻ നന്നായി പ്രവർത്തിച്ചു എന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിജയം ഉറപ്പായതോടെ ജോ ബൈഡൻ അനുകൂലികൾ ആഹ്ലാദ പ്രകടനവുമായി തെരുവുകൾ കീഴടക്കിയിരുന്നു. വിജയം അവകാശപ്പെട്ട് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് അനുകൂലികളും തെരുവിലിറങ്ങി.
നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലമാണ് അറിയാനുള്ളത്. പെൻസിൽവേനിയ, അരിസോണ, നൊവാഡ, ജോർജിയ എന്നിവിടങ്ങളിലെ വോട്ടെണ്ണലാണ് പുരോഗമിക്കുന്നത്. 20 ഇലക്ടറൽ വോട്ടുകളുള്ള പെൻസിൽവേനിയയിൽ ബൈഡൻ വിജയം ഉറപ്പിച്ചാൽ ബൈഡൻ പ്രസിഡൻറ് പദത്തിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.