ഇറാനിയൻ രഹസ്യാന്വേഷണ ഏജൻറ്​ എന്ന്​ ഇസ്രായേൽ ആരോപിക്കുന്ന റാംബോദ്​ നാംദാർ (Left)

സ്ത്രീകളെ റിക്രൂട്ട് ചെയ്ത ഇറാനിയൻ ചാര ശൃംഖല തകർത്തതായി ഇസ്രായേൽ

ടെൽഅവീവ്​: ഇറാന്​ വേണ്ടി ചാരപ്രവർത്തനം നടത്തിയെന്നാരോപിച്ച്​ അഞ്ച്​ പേർക്കെതിരെ കുറ്റം ചുമത്തി ഇസ്രായേൽ സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റ്. നാല്​ സ്​ത്രീകൾക്കും ഒരു പുരുഷനുമെതിരെയാണ്​ നടപടി. ഇറാനിൽ നിന്നുള്ള ജൂത കുടിയേറ്റക്കാരാണ് പ്രതികളെന്ന്​ ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു. അതേസമയം 'ഭീകര പ്രവർത്തനം' പരാജയപ്പെടുത്തിയതിന് ഇസ്രായേലി പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ബന്ധപ്പെട്ടവരെ അഭിനന്ദിച്ചു.

ഇറാനിയൻ രഹസ്യാന്വേഷണ ഏജൻറായ റാംബോദ്​ നാംദാർ എന്നയാളാണ്​ ചാരന്മാരെ റിക്രൂട്ട്​ ചെയ്​തതെന്നും ഇസ്രായേൽ ആരോപിക്കുന്നുണ്ട്​. ജൂത മതക്കാരൻ എന്ന്​ അവകാശപ്പെടുന്ന അയാൾ, ഇസ്രയേൽ അതീവ രഹസ്യമായി സൂക്ഷിക്കുന്ന സ്ഥലങ്ങളുടെയും കെട്ടിടങ്ങളുടെയും ചിത്രങ്ങൾ പകർത്താനും രാജ്യത്തെ സുരക്ഷാ ക്രമീകരണങ്ങൾ നിരീക്ഷിക്കാനും രാഷ്ട്രീയക്കാരുമായി ബന്ധം സ്ഥാപിക്കാനുമായി സ്ത്രീകൾക്ക് ആയിരക്കണക്കിന് ഡോളർ നൽകിയെന്നും ​ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു.

എന്നാൽ, അയാൾ ഇറാനിന്​ വേണ്ടി പ്രവർത്തിക്കുന്നയാളാണെന്ന്​ അറിയില്ലായിരുന്നുവെന്ന്​ ആരോപണ വിധേയരായ സ്​ത്രീകളുടെ അഭിഭാഷകൻ പറഞ്ഞു. ഇസ്രയേലിന്റെ സുരക്ഷയെ തകർക്കാൻ അവർക്ക്​ ഉദ്ദേശ്യമില്ലെന്നും അദ്ദേഹം വ്യക്​തമാക്കി. അതേസമയം, ഇത് ഗുരുതരമായ കേസാണെന്നും ഇസ്രായേലിനുള്ളിൽ ഇറാനിയൻ ചാര ശൃംഖല സ്ഥാപിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും സ്ത്രീകൾക്കെതിരെ കടുത്ത ആരോപണങ്ങളുണ്ടെന്നും ഷിൻ ബെറ്റ് പ്രതികരിച്ചു.

റാംബോദ് നംദാർ ഫേസ്ബുക്ക്​ വഴി സ്ത്രീകളെ സമീപിക്കുകയും പിന്നീട് എൻക്രിപ്റ്റ് ചെയ്ത സന്ദേശമയയ്‌ക്കൽ സേവനമായ വാട്ട്‌സ്ആപ്പ് വഴി അവരുമായി വർഷങ്ങളോളം സമ്പർക്കം പുലർത്തുകയും ചെയ്തതായും ഇസ്രായേൽ പറയുന്നു. ഇറാനിയൻ രഹസ്യാന്വേഷണ പ്രവർത്തകനാണെന്ന് സംശയിച്ചിട്ടും, അവരിൽ ചിലർ അയാളുമായി സമ്പർക്കം പുലർത്തുകയും ആവശ്യപ്പെടുന്ന വിവിധ ജോലികൾ ചെയ്യാൻ സമ്മതിക്കുകയും അയാളിൽ നിന്ന്​ പണം സ്വീകരിക്കുകയും ചെയ്​തെന്നും ഷിൻ ബെറ്റ് വ്യക്തമാക്കി.

ടെൽ അവീവിന്റെ പ്രാന്തപ്രദേശമായ ഹോലോണിൽ നിന്നുള്ള 40 വയസ്സുള്ള ഒരു സ്ത്രീയോട് നഗരത്തിൽ സ്ഥിതി ചെയ്യുന്ന​ യുഎസ് എംബസിയുടെ ഫോട്ടോകൾ എടുപ്പിച്ചു, അതുപോലെ ഇസ്രായേൽ ആഭ്യന്തര, സാമൂഹിക മന്ത്രാലയ കെട്ടിടങ്ങളുടെ ഉൾഭാഗങ്ങളുടെയും ഒരു ഷോപ്പിംഗ് സെൻറി​െൻറയും ചിത്രങ്ങൾ അവർ പകർത്തി അയച്ചുകൊടുത്തതായും ഷിൻ ബെറ്റ്​ ആരോപിച്ചു. നിർബന്ധിത സൈനിക സേവനത്തിനിടെ ഇസ്രായേലി മിലിട്ടറി ഇന്റലിജൻസിൽ ചേരാൻ മകനോട് പറയാനും അയാൾ സ്ത്രീയോട് ആവശ്യപ്പെട്ടത്രേ.

ബെയ്ത് ഷെമേഷ് പട്ടണത്തിൽ നിന്നുള്ള 57 കാരിയായ ഒരു സ്ത്രീ തന്റെ മകനെ സൈനിക രഹസ്യാന്വേഷണ വിഭാഗത്തിൽ സേവനമനുഷ്ഠിക്കാൻ പ്രോത്സാഹിപ്പിക്കുകയും അയാളുടെ സൈനിക രേഖകൾ കൈമാറുകയും ചെയ്തതായും ഇസ്രായേൽ സുരക്ഷാ ഏജൻസി ആരോപിക്കുന്നുണ്ട്​.

ഇറാനിയൻ വംശജരായ ഇസ്രായേലികൾക്കായി ഒരു ക്ലബ് സ്ഥാപിക്കാനായി അവരുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കാൻ സ്ത്രീയോട് ഇറാനിയൻ ഏജൻറ്​ നിർദ്ദേശിച്ചെന്നും, കൂടാതെ ഇസ്രായേൽ പാർലമെന്റിലെ ഒരു വനിതാ അംഗവുമായി അടുത്ത സൗഹൃദം സ്ഥാപിക്കാൻ ആവശ്യപ്പെ​െട്ടന്നും ഷിൻ ബെറ്റ് പറയുന്നു. 

Tags:    
News Summary - we broke up Iranian spy network that recruited women says Israel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.