ഇ.വി.എമ്മുകൾ ഹാക്ക് ചെയ്യപ്പെടാൻ സാധ്യത; ഉപയോഗം പൂർണമായും ഒഴിവാക്കണമെന്ന് മസ്ക്

ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിങ് മിഷ്യനുകൾ പൂർണമായും ഒഴിവാക്കണമെന്ന് ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്ക്. ​ഇലക്​ട്രോണിക് വോട്ടിങ് മിഷ്യനുകൾ ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് മസ്ക് മുന്നറിയിപ്പ് നൽകി. ഇ.വി.എമ്മുകളുടെ ഉപയോഗം സംബന്ധിച്ച് ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ ചർച്ചകൾ നടക്കുന്നതിനിടെയാണ് മസ്കിന്റെ പരാമർശമെന്നതും ശ്രദ്ധേയമാണ്.

ഏ​റ്റവുമൊടുവിലായി ഇ.വി.എം ഉപയോഗിച്ച് നടന്ന പോർട്ടോ റിക്കോയിലെ പ്രൈമറി തെരഞ്ഞെടുപ്പിൽ വലിയ രീതിയിൽ കൃത്രിമം നടന്നിട്ടുണ്ടെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് മസ്കിന്റെ പ്രതികരണം.

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ പൂർണമായും ഒഴിവാക്കണം. അത് മനുഷ്യരോ ആർട്ടിഫിഷ്യൽ ഇന്റലിജൻസോ ഹാക്ക് ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് പോർട്ടോ റിക്കോയിലെ തെരഞ്ഞെടുപ്പ് ക്രമക്കേടുകളെ സംബന്ധിച്ച് പോസ്റ്റ് പങ്കുവെച്ച് മസ്ക് എക്സിൽ കുറിച്ചു.

മുൻ യു.എസ് പ്രസിഡന്റ് ജോൺ എഫ്.കെന്നഡിയുടെ മരുമകനായ റോബർട്ട് എഫ്.കെന്നഡിയുടെ പോസ്റ്റാണ് മസ്ക് പങ്കുവെച്ചത്. അസോസിയേറ്റ് പ്രസ് പറയുന്നതനുസരിച്ച് പ്യൂ​ർട്ടോ റിക്കോയിലെ തെരഞ്ഞെടുപ്പിൽ​ വോട്ടിങ് യന്ത്രങ്ങളിൽ ക്രമക്കേടുകൾ നടന്നു. അവിടെ ​ബാലറ്റ് പേപ്പറുകൾ കൂടി ഉണ്ടായിരുന്നതിനാൽ പ്രശ്നം കണ്ടെത്തുകയും പരിഹരിക്കുകയും ചെയ്തു. ഇത്തരം സംവിധാനം ഇല്ലാത്ത സ്ഥലങ്ങളിൽ എന്ത് ചെയ്യും. അതുകൊണ്ട് ബാലറ്റ് പേപ്പറിലേക്ക് തിരികെ പോകണമെന്ന് റോബർട്ട് എഫ്.കെന്നഡി ആവശ്യപ്പെട്ടു.

താൻ അധികാരത്തിലെത്തുകയാണെങ്കിൽ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്തുമെന്നും ബാലറ്റ് പേപ്പർ ഉപയോഗിക്കുമെന്നും യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സ്വതന്ത്ര സ്ഥാനാർഥി കൂടിയായ ജോൺ എഫ്.കെന്നഡി കൂട്ടിച്ചേർത്തു.

Tags:    
News Summary - "We Should Eliminate EVMs": Elon Musk Flags Risk Of Poll Rigging

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.