വാഷിങ്ടൺ: യുക്രെയ്നിൽ രൂക്ഷമായ ആക്രമണം നടത്തുന്ന റഷ്യക്ക് പടക്കോപ്പുകളോ മറ്റു സഹായങ്ങളോ നല്‍കിയാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ചൈനക്ക് യു.എസിന്റെ മുന്നറിയിപ്പ്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി നടത്തിയ വിഡിയോ കാള്‍ സംഭാഷണത്തിലാണ് പ്രസിഡന്റ് ജോ ബൈഡന് ചൈനക്ക് വ്യക്തമായ മുന്നറിയിപ്പ് നല്‍കിയതെന്ന് വൈറ്റ്ഹൗസ് അറിയിച്ചു.
റഷ്യയുടെ യുക്രെയ്ന് അധിനിവേശത്തെ ആസ്പദമാക്കിയുള്ള ഷി-ബൈഡന് സംഭാഷണം രണ്ടരമണിക്കൂറോളം നീണ്ടു. റഷ്യന്‍ അധിനിവേശത്തെ ചെറുക്കാനും പിന്നീട് മോസ്കോക്കു മേല്‍ ഉപരോധം ഏര്‍പ്പെടുത്തി പ്രതിരോധിക്കാനും അമേരിക്ക നടത്തിയ ശ്രമങ്ങളെക്കുറിച്ച് ബൈഡന് ഷി ജിന്‍പിങ്ങിനോടു വിശദീകരിച്ചു.
യുക്രെയ്ന് നഗരങ്ങള്‍ക്കും ജനങ്ങള്‍ക്കും മേല്‍ റഷ്യ ക്രൂരമായ ആക്രമണം നടത്തുന്ന സാഹചര്യത്തില്‍ ചൈന റഷ്യക്ക് പടക്കോപ്പുകളും മറ്റു സഹായങ്ങളും നല്‍കിയാലുണ്ടാകുന്ന പ്രശ്നങ്ങളെയും പ്രത്യാഘാതങ്ങളെയുംകുറിച്ച് ബൈഡന് വിശദമാക്കി. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനു ശേഷം ആദ്യമായാണ് ഇരുനേതാക്കളും സംസാരിക്കുന്നത്. യുക്രെയ്ൻ അധിനിവേശത്തിന്റെ പേരിൽ ചൈന ഇതുവരെ റഷ്യയെ വിമർശിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.