ബെയ്റൂത്ത്: ലബനാനിൽ ഒരുമാസത്തിനിടെ ഇസ്രയേൽ ആക്രമണങ്ങളിൽ കുറഞ്ഞത് 1,645 പേർ കൊല്ലപ്പെട്ടതായി ലെബനാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം, ഹിസ്ബുല്ലയും ഇസ്രായേൽ സേനയും തമ്മിലുള്ള ഒരു വർഷമായി തുടരുന്ന പോരാട്ടത്തിൽ 2,255 പേർ ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ട്.
ശനിയാഴ്ച വൈകുന്നേരം തെക്കൻ ലെബനാനിലെ ഒരു പ്രധാന നഗരമായ നബാത്തിയിലെ പ്രധാന മാർക്കറ്റിൽ ഇസ്രായേൽ ബോംബെറിഞ്ഞു. തുടർന്നുണ്ടായ തീപിടിത്തത്തിൽ എട്ടുപേർക്ക് സാരമായ പരിക്കേറ്റു.
വെള്ളിയാഴ്ച രാത്രി തെക്കൻ ലബനാനിൽ യു.എൻ സമാധാന സേനാംഗത്തിന് നേരെ വെടിയേറ്റിരുന്നു. വെറും രണ്ട് ദിവസത്തിനുള്ളിൽ ഇസ്രായേൽ അതിർത്തിക്ക് സമീപം അഞ്ചാമത്തെ യു.എൻ സമാധാന സേനാംഗത്തിനാണ് വെടിയേൽക്കുന്നതെന്ന് ലെബനാനിലെ യു.എൻ ഇടക്കാല സേന (യൂണിഫിൽ) അറിയിച്ചു.
കഴിഞ്ഞ ദിവസം വടക്കൻ ഗസ്സയിലെ ജബലിയ അഭയാർഥി ക്യാമ്പിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണങ്ങളിൽ ആയിരക്കണക്കിന് ഫലസ്തീനിയൻ സിവിലിയന്മാർ കുടുങ്ങിയതായി അന്താരാഷ്ട്ര ചാരിറ്റി ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് പറഞ്ഞു.
കഴിഞ്ഞ വർഷം ഒക്‌ടോബർ മുതൽ ഇസ്രായേൽ ആക്രമണങ്ങളിൽ 42,175 പേർ കൊല്ലപ്പെടുകയും 98,336 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.