വെസ്റ്റ് ബാങ്ക് അ​ക്ര​മം:എ​ട്ട് ഇസ്രായേലി കു​ടി​യേ​റ്റ​ക്കാ​ർ അ​റ​സ്റ്റി​ൽ

വെ​സ്റ്റ് ബാ​ങ്ക്: അ​ധി​നി​വി​ഷ്ട വെ​സ്റ്റ് ബാ​ങ്കി​ൽ ഫ​ല​സ്തീ​നി​ക​ൾ​ക്കെ​തി​രെ വ്യാ​പ​ക അ​ക്ര​മം ന​ട​ത്തി​യ എ​ട്ട് ഇ​സ്രാ​യേ​ലി തീ​വ്ര വ​ല​തു​പ​ക്ഷ കു​ടി​യേ​റ്റ​ക്കാ​രെ ഇ​സ്രാ​യേ​ൽ ​പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ക​ഴി​ഞ്ഞ ദി​വ​സം കു​ടി​യേ​റ്റ​ക്കാ​ർ ന​ബ്‍ലു​സി​ലെ ഹു​വാ​ര ഗ്രാ​മ​ത്തി​ൽ ഫ​ല​സ്തീ​നി​ക​ളു​ടെ 30ലേ​റെ കാ​റു​ക​ളും വീ​ടു​ക​ളു​മാ​ണ് തീ​യി​ട്ട​ത്. ഒ​രാ​ൾ കൊ​ല്ല​പ്പെ​ടു​ക​യും 390 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​വും അ​റ​സ്റ്റും ഉ​ണ്ടാ​കു​മെ​ന്ന് ഇ​സ്രാ​യേ​ൽ പൊ​ലീ​സ് അ​റി​യി​ച്ചു.

ര​ണ്ട് ഇ​സ്രാ​യേ​ൽ പൗ​ര​ന്മാ​രെ ഫ​ല​സ്തീ​നി യു​വാ​വ് വെ​ടി​വെ​ച്ചു​കൊ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ഇ​സ്രാ​യേ​ലി കു​ടി​യേ​റ്റ​ക്കാ​ർ അ​ഴി​ഞ്ഞാ​ടി​യ​ത്. തൊ​ട്ടു​മു​മ്പ​ത്തെ ദി​വ​സം 11 ഫ​ല​സ്തീ​നി​ക​ളെ ഇ​സ്രാ​യേ​ൽ സൈ​ന്യം വെ​ടി​വെ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു. ര​ണ്ടു മാ​സ​ത്തി​നി​ടെ 13 കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 67 ഫ​ല​സ്തീ​നി​ക​ളെ​യാ​ണ് ഇ​സ്രാ​യേ​ൽ വെ​ടി​വെ​ച്ചു​കൊ​ന്ന​ത്.

Tags:    
News Summary - West Bank violence: Eight Israeli immigrants Arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.