ബുർകിനഫാസോയിൽ എന്താണ് സംഭവിക്കുന്നത്?

ഒഗാഡോഗു: ആഫ്രിക്കൻ രാജ്യമായ ബുർകിനഫാസോയിൽ എന്താണ് സംഭവിക്കുന്നത്? തെരുവിൽ പട്ടാളം നിലയുറപ്പിച്ചിരിക്കുന്നു. വെടിവെപ്പിന്റെയും സ്ഫോടനത്തിന്റെയും ശബ്ദം അങ്ങിങ്ങായി കേൾക്കാം. ദേശീയ ടെലിവിഷനിൽ ഒന്നും കാണുന്നില്ല.

പല പ്രധാന റോഡുകളും പട്ടാളം അടച്ചിരിക്കുകയാണ്. പ്രസിഡന്റിന്റെ കൊട്ടാരം, പാർലമെന്റ്, ഭരണഘടന കോടതി എന്നിവിടങ്ങളിലേക്കുള്ള വഴികളിൽ സൈന്യം നിലയുറപ്പിച്ചിരിക്കുന്നു. ഈ ഭാഗത്തേക്ക് ആരെയും പ്രവേശിപ്പിക്കുന്നില്ല. ജനുവരിയിൽ സൈന്യം അട്ടിമറിയിലൂടെ അധികാരത്തിലെത്തിയ രാജ്യത്ത് എന്തൊക്കെയോ സംഭവിക്കുന്നുവെന്ന് ഉറപ്പാണ്. പട്ടാളഭരണത്തിനെതിരായ ചെറുത്തുനിൽപാണെന്നാണ് വിലയിരുത്തൽ. എന്നാൽ, ഇതുസംബന്ധിച്ച് കൂടുതൽ വിവരം പുറത്തുവന്നിട്ടില്ല. 

Tags:    
News Summary - \What is happening in Burkina Faso?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.