വാഷിങ്ടൺ ഡി.സി: ഗസ്സയിൽ കൂട്ടക്കുരുതി തുടരുമ്പോഴും ഇസ്രായേലിനെ പിന്തുണച്ച് ഇസ്രായേൽ പതാകയിലെ നീല നിറമണിഞ്ഞ് വൈറ്റ് ഹൗസ്. ഇസ്രായേൽ ജനതയോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് യു.എസ് പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതി നീല നിറത്തിൽ പ്രകാശിപ്പിച്ചത്.
യുദ്ധത്തിൽ ഇസ്രായേലിന് സമ്പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ച അമേരിക്ക യുദ്ധോപകരണങ്ങളും ആയുധങ്ങളും നൽകുമെന്നും പ്രഖ്യാപിച്ചിരുന്നു. പടക്കപ്പലുകളും പോർവിമാനങ്ങളും ഇസ്രായേൽ തീരത്ത് വിന്യസിച്ചിട്ടുണ്ട്.
സിഡ്നിയിലെ പ്രശസ്തമായ ഓപ്പറ ഹൗസ് നീലനിറത്തിലാക്കി ആസ്ട്രേലിയൻ സർക്കാറും ഇസ്രായേലിനോടുള്ള പിന്തുണ പ്രകടിപ്പിച്ചു. അതേസമയം, ഗസ്സയിലെ കൂട്ടക്കുരുതിയിൽ പ്രതിഷേധിച്ചും ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും നൂറുകണക്കിനാളുകൾ ഓപ്പറ ഹൗസിന് മുന്നിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.