ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിൽ ഇന്ത്യയുടെ പിന്തുണയെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. വിജഞാനം പങ്കിടുന്നതിലൂടെയും ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നതിലൂടെയും മാത്രമേ വൈറസിനെ നശിപ്പിച്ച് ജീവിതവും ഉപജീവനും സംരക്ഷിക്കാൻ കഴിയുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ആഗോള കോവിഡ് പ്രതിസന്ധി പരിഹരിക്കുന്നതിനായി നൽകുന്ന നിരന്തര പിന്തുണക്ക് ഇന്ത്യക്കും പ്രധാനമന്ത്രിക്കും നന്ദി അറിയിക്കുനനു. വിജഞാനം പങ്കിട്ടും ഒത്തൊരുമിച്ച് പ്രവർത്തിച്ചും മാത്രമേ വൈറസിനെ നശിച്ച് ജീവിതവും ഉപജീവനവും സംരക്ഷിക്കാൻ സാധിക്കൂ' -അദാനോം ട്വീറ്റ് ചെയ്തു.
സെറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യ നിർമിച്ച കോവിഷീൽഡ് വാക്സിൻ ഇന്ത്യ വിവിധ രാജ്യങ്ങളിലേക്ക് അയച്ചിരുന്നു. ബ്രസീലിലേക്ക് കഴിഞ്ഞദിവസം ഇന്ത്യ രണ്ട് ദശലക്ഷം വാക്സിൻ ഡോസുകളാണ് കയറ്റി അയച്ചത്. ഇന്ത്യ പ്രതിരോധ വാക്സിൻ നൽകിയതിന് നന്ദി അറിയിച്ച് ബ്രസീൽ പ്രസിഡന്‍റ് െജയിർ ബോൽസനാരോ ട്വീറ്റ് ചെയ്തിരുന്നു. ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ, മാലദ്വീപ് എന്നിവിടങ്ങളിലേക്കും ഇന്ത്യ വാക്സിൻ കയറ്റി അയച്ചിരുന്നു. ആസ്ട്രസെനകയും ഓക്സ്ഫഡും ചേർന്ന് വികസിപ്പിച്ച കോവിഷീൽഡ് വാക്സിനാണ് ഇപ്പോൾ വിതരണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.