കുരങ്ങുപനി: ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടതില്ലെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ് പടരുന്നതിനൊപ്പം കുരങ്ങുപനി വന്നത് ലോകത്തെ ഭയപ്പെടുത്തിയെങ്കിലും ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനാവില്ലെന്ന് ലോകാരോഗ്യ സംഘടന.

മെയ് ആദ്യത്തോടെ പാശ്ചാത്ത്യ രാജ്യങ്ങളിലും കേന്ദ്ര ആഫ്രിക്കൻ രാജ്യങ്ങളിലുമാണ് കുരങ്ങുപനി പടരുന്നതായി കണ്ടെത്തിയത്. 50 രാജ്യങ്ങളിലായി 3,200 കേസുകളും ഒരു മരണവും ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്തിരുന്നു.

എന്നിരുന്നാലും രോഗം വ്യാപിക്കുന്നത് തടയുന്നതിനായി എല്ലാ മുൻകരുതലുകളും കൈക്കൊള്ളുമെന്ന് സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. വൈറസിനെതിരെ പ്രതിരോധശേഷി നേടിയവർ കുറവായതിനാൽ രോഗം പടരാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കുരങ്ങുപനി ഉത്ഭവത്തിൽ പ്രാദേശികവും അല്ലാത്തതുമായി രാജ്യങ്ങളെ വേർതിരിക്കുന്ന പട്ടികയും അടുത്തിടെ സംഘടന ഒഴിവാക്കിയിരുന്നു.

Tags:    
News Summary - WHO says monkeypox not currently a global health emergency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.