ലണ്ടൻ: അമേരിക്കയുടെ രഹസ്യരേഖകൾ പ്രസിദ്ധീകരിച്ച കേസിൽ വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിനെ വിട്ടുകിട്ടണമെന്ന ഹരജയിൽ തിങ്കളാഴ്ച ലണ്ടനിൽ വീണ്ടും വാദം. അസാൻജിെൻറയും യു.എസ് സർക്കാറിെൻറയും അഭിഭാഷകരാണ് കോടതിയിൽ തങ്ങളുടെ വാദമുഖം നിരത്തുക.
നേരേത്ത നടക്കേണ്ടിയിരുന്ന വാദംകേൾക്കൽ കോവിഡ് മൂലം മാറ്റുകയായിരുന്നു. 49 വയസ്സുള്ള അസാൻജിനെതിരെ 18 കേസുകളാണ് അമേരിക്ക ഉയർത്തിയത്. ഇതിൽ ചാരക്കേസും കമ്പ്യൂട്ടർ ദുരുപയോഗവും ഉൾപ്പെടും. അടിസ്ഥാന മനുഷ്യാവകാശവും ആശയസ്വാതന്ത്ര്യവുമാണ് തങ്ങൾ ഉയർത്തുന്ന ആവശ്യമെന്ന് അസാൻജിെൻറ അഭിഭാഷകൻ പറഞ്ഞു.
കമ്പനികളും സർക്കാറുകളും നടത്തുന്ന അനധികൃത പ്രവർത്തനങ്ങളും യുദ്ധകുറ്റകൃത്യങ്ങളും ജേണലിസ്റ്റുകളും വിസിൽേബ്ലാവർമാരും പുറത്തുവിടുേമ്പാൾ അവരെ വിചാരണ ചെയ്യുന്നത് തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അസാൻജ് ക്രിമിനലല്ല, ആവിഷ്കാരസ്വാതന്ത്ര്യത്തിെൻറ 'ഹീറോ' ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.