ഒട്ടാവ (കാനഡ): പിറന്നാള്‍ ദിനത്തിലെടുത്ത ലോട്ടറിയില്‍ 48 മില്ല്യണ്‍ കനേഡിയന്‍ ഡോളര്‍ (ഏകദേശം 295 ഇന്ത്യന്‍ കോടി രൂപ) സമ്മാനമായി ലഭിച്ച് 18 കാരി. കാനഡയില്‍ ഒന്റേറിയോയിലെ സാള്‍ട്ട് സ്റ്റെ മാരി സ്വദേശിനിയായ ജൂലിയറ്റ് ലാമര്‍ എന്ന കൗമാരക്കാരിക്കാണ് ജീവിതത്തില്‍ ആദ്യമായെടുത്ത ലോട്ടറിയടിച്ചത്.
കാനഡയിലെ ലോട്ടോ 649 ലോട്ടറിയാണ് ജൂലിയറ്റിനെ കോടീശ്വരിയാക്കിയത്. അഞ്ച് മേഴ്‌സിഡസ് കാറുകളും ഒരു ചെറുവിമാനവും ലണ്ടനില്‍ ഒരു ബംഗ്ലാവുമാണ് ലഭിച്ച പണത്തിന്‍റെ ഒരു വിഹിതംകൊണ്ട് ജൂലിയറ്റ് വാങ്ങിയത്. രണ്ട് കോടി രൂപ വീതം വിലയുള്ള അഞ്ച് മേഴ്‌സിഡസ് കാറും 100 കോടിയുടെ വിമാനവും ആണ് ജൂലിയറ്റ് സ്വന്തമാക്കിയത്.
ബംഗ്ലാവിനായി 40 കോടി രൂപയും അവര്‍ ചെലവഴിച്ചു. 'ജനുവരി ഏഴിന് പതിനെട്ടാം പിറന്നാള്‍ ദിവസം മുത്തച്ഛന്റെ നിര്‍ദേശപ്രകാരമാണ് ലോട്ടറിയെടുത്തതെന്ന് ജൂലിയറ്റ് പറഞ്ഞു. ആദ്യമായാണ് ടിക്കറ്റെടുക്കുന്നത്. അതിനാല്‍ കടയിൽ പോയപ്പോള്‍ ടിക്കറ്റ് എങ്ങനെ എടുക്കണമെന്നു പോലും അറിയില്ലായിരുന്നു.
താമസിക്കുന്ന നഗരത്തില്‍ മറ്റൊരാള്‍ക്ക് ലോട്ടറിയടിച്ചത് അറിഞ്ഞപ്പോഴാണ് തന്റെ ടിക്കറ്റിനെക്കുറിച്ച് ഓര്‍മ്മ വന്നത്. 150 കോടി രൂപക്ക് സമാനമാനമായ ബാക്കി തുക ഭാവിയിലേക്ക് നിക്ഷേപിച്ചു'- ജൂലിയറ്റ് ലാമര്‍ പറയുന്നു. പിതാവിന്റെ ഉപദേശത്തോടെയാണ് അവർ പണം ചിലഴിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.