നോർവേയിലും ഇടത് അനൂകൂല കക്ഷി വിജയിച്ചതോടെ സ്കാൻഡിനേവിയൻ രാജ്യങ്ങളിലെല്ലാം വലതുപക്ഷ യാഥാസ്ഥിതികർ ഭരണത്തിന് പുറത്തായി. നോർവ്വേയിലെ ലേബർ പാർട്ടി നേതാവ്, ഇടത് അനുകൂല കൂട്ടായ്മയുമായി ചേർന്ന് പൊതു തിരഞ്ഞെടുപ്പിൽ വിജയിച്ചു. ഇതോടെയാണ് നോർഡിക് മേഖലയൊന്നാകെ വലതുപക്ഷ മുക്തമായത്. ലേബർ പാർട്ടി നേതാവായ ജോനാസ് ഗാഹർ സ്റ്റോറിയാണ് നോർവ്വേയിൽ വിജയിച്ചത്.
2019 ൽ, ഡെൻമാർക്കിൽ സോഷ്യൽ ഡെമോക്രാറ്റുകൾ പാർലമെൻറ് തിരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നു. വലത് ലിബറലുകളെയും തീവ്ര വലതുപക്ഷ ഡാനിഷ് പീപ്പിൾസ് പാർട്ടിയെയും (ഡിപിപി) പരാജയപ്പെടുത്തിയായിരുന്നു വിജയം. പ്രധാനമന്ത്രി സ്റ്റെഫാൻ ലോഫ്വെൻറ നേതൃത്വത്തിൽ ഇടത് അജണ്ടയുള്ള കക്ഷികളുമായി ചേർന്നുള്ള ന്യൂനപക്ഷ സഖ്യ സർക്കാരാണ് നിലവിൽ സ്വീഡൻ ഭരിക്കുന്നത്.
ഗ്രീൻ മൂവ്മെൻറിെൻറ നേതാവ് കാട്രിൻ ജാക്കോബ്സ്ഡോട്ടിറാണ് ഐസ്ലൻഡിലെ പ്രധാനമന്ത്രി. ഇദ്ദേഹത്തിനും ഇടതുചേരിയുടെ പിന്തുണയുണ്ട്. ഫിൻലാൻഡ് നിലവിൽ ബഹുകക്ഷി-ആശയങ്ങളുള്ള സഖ്യമാണ് ഭരണം നടത്തുന്നത്. പ്രധാനമന്ത്രി സന്ന മരിെൻറ നേതൃത്വത്തിലുള്ള സോഷ്യൽ ഡെമോക്രാറ്റുകൾ, ഇടത് പാർട്ടികൾ, ഹരിത സഖ്യം എന്നിവരാണ് ഇവിടത്തെ ഭരണകക്ഷി.
നോർവേ തിരഞ്ഞെടുപ്പ് ഫലം
നോർവ്വേയിൽ എല്ലാ വോട്ടും എണ്ണിക്കഴിഞ്ഞപ്പോൾ, ലേബർ പാർട്ടിയും അതിെൻറ രണ്ട് ഇടതുപക്ഷ-സഖ്യകക്ഷികളായ സോഷ്യലിസ്റ്റ് ഇടതുപക്ഷവും യൂറോ സെൻറർ പാർട്ടിയും 169 സീറ്റുകളുള്ള അസംബ്ലിയിൽ 100 സീറ്റുകൾ നേടിയിട്ടുണ്ട്. നിലവിലെ സർക്കാരിന് 68 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. പ്രധാനമന്ത്രി എർണ സോൾബെർഗിെൻറ നേതൃത്വത്തിലുള്ള മധ്യ-വലതുപക്ഷത്തിന് അനുകൂലമായിട്ടാണ് കഴിഞ്ഞ തിരെഞ്ഞടുപ്പ് ഫലം വന്നിരുന്നത്. 88-81 ആയിരുന്നു അന്നെത്ത കക്ഷിനില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.