തെഹ്റാൻ: ഇറാനിൽ ധാർമിക പൊലീസ് കസ്റ്റഡിയിലെടുത്ത സ്ത്രീ മരിച്ചു. മഹ്സ അമീനി (22) ആണ് മരിച്ചത്. മരണത്തിലെ ദുരൂഹത നീക്കണമെന്നും ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അവരുടെ കുടുംബവും സാമൂഹിക പ്രവർത്തകരും ആവശ്യപ്പെട്ടു.
പൊതുസ്ഥലത്ത് തല മറക്കണമെന്നത് ഉൾപ്പെടെ വസ്ത്രധാരണ നിബന്ധനകൾ ലംഘിച്ചതിനാണ് ചൊവ്വാഴ്ച യുവതിയെ കസ്റ്റഡിയിലെടുത്തത്. പൂർണ ആരോഗ്യവതിയായിരുന്ന മഹ്സ അമീനിയെ ബോധം നശിച്ച അവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചതെന്ന് കുടുംബം ആരോപിച്ചു. നൂറുകണക്കിനാളുകൾ ആശുപത്രിക്ക് മുന്നിൽ ഭരണകൂട വിരുദ്ധ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു. കസ്റ്റഡിയിൽ മർദനത്തിന് ഇരയായിട്ടുണ്ടെന്നാണ് സാമൂഹിക പ്രവർത്തകർ ആരോപിക്കുന്നത്.
ഡമസ്കസ്: ഡമസ്കസ് അന്താരാഷ്ട്ര വിമാനത്താവളത്തിലും തലസ്ഥാന നഗരിയുടെ തെക്കൻ മേഖലയിൽ വിവിധ സ്ഥലങ്ങളിലും ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടതായി സിറിയൻ പ്രതിരോധ മന്ത്രാലയം ആരോപിച്ചു.
വിമാനത്താവള പ്രവർത്തനം തടസ്സപ്പെട്ടതായി റിപ്പോർട്ടില്ല. സിറിയയിലെയും ലബനാനിലെയും ശത്രുക്കൾക്ക് ഇറാൻ ആയുധമെത്തിക്കുന്നത് തടയാനാണ് ആക്രമണമെന്നാണ് ഇസ്രായേൽ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.