പാക് കോടതിയിൽ ദുരഭിമാനക്കൊല: നവവധുവിനെ പിതാവ് വെടിവച്ചു കൊന്നു

കറാച്ചി: പാകിസ്താനിലെ കോടതി മുറിയിൽ പിതാവ് നവവധുവിനെ വെടിവെച്ച് കൊന്നു. അടുത്തിടെയായിരുന്നു യുവതിയുടെ വിവാഹം. താൻ സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹിതയായതെന്ന് മൊഴി നൽകാൻ എത്തിയപ്പോഴായിരുന്നു പിതാവിന്‍റെ ക്രൂരത.

കറാച്ചി സിറ്റി കോടതിയിലാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. കോടതിയിലുണ്ടായിരുന്ന ഒരു പൊലീസുകാരന് വെടിവെപ്പിൽ പരിക്കേറ്റു.

പിതാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കറാച്ചിയിലെ പിരാബാദ് സ്വദേശിനിയാണ് യുവതി. വിവാഹശേഷം യുവതി വീടുവിട്ടിറങ്ങിയതും പിതാവിനെ ചൊടിപ്പിച്ചെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് പറഞ്ഞു.

Tags:    
News Summary - Woman shot dead by father in court in Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.