നടൻ ഡാനി മാസ്റ്റേഴ്സൻ ബലാത്സംഗത്തിനിരയാക്കിയതായി യുവതി മൊഴി നല്‍കി

ലോസ് ആൻജെലസ്: നടൻ ഡാനി മാസ്റ്റേഴ്സൻ തന്നെ ബലാത്സംഗം ചെയ്തതായും, താൻ അബോധാവസ്ഥയിലായിരുന്നപ്പോഴാണ് ക്രൂരതക്കിരയാക്കിയതെന്നും യുവതി കോടതിയിൽ മൊഴി നൽകി. മൂന്ന് സ്ത്രീകളെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ മാസ്റ്റേഴ്സനെ കഴിഞ്ഞ വർഷം അറസ്റ്റു ചെയ്തിരുന്നു. കേസിലെ മൊഴിയെടുപ്പിനിടെയാണ് ഇരയായ യുവതി 18 വർഷം മുമ്പ് താൻ നേരിട്ട ക്രൂരത വിവരിച്ച് പൊട്ടിക്കരഞ്ഞത്.

ചർച്ച് ഓഫ് സയന്റോളജി കൂട്ടായ്മയുടെ ഭാഗമായിരുന്നു യുവതിയും മാസ്റ്റേഴ്സനും. 2003 ഏപ്രിൽ 25നാണ് നടൻ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത്.ഏപ്രിൽ 25 ന് രാത്രി താക്കോൽ എടുക്കാനായി യുവതി മാസ്റ്റേഴ്സന്റെ വീട്ടിലെത്തി. വോഡ്ക കലർത്തിയ പാനീയം മാസ്റ്റേഴ്സൻ ഇവർക്ക് കുടിക്കാൻ നൽകി. അൽപ സമയത്തിനകം ബോധം മറയാൻ തുടങ്ങി.

താൻ ചർദ്ദിച്ചപ്പോൾ മാസ്റ്റേഴ്സൺ മുകളിലെ കുളിമുറിയിലേക്ക് കൊണ്ടുപോയി. അൽപ സമയത്തിന് ശേഷം ബോധം നഷ്ടമായി.ബോധം വീണ്ടെടുക്കുമ്പോൾ അയാൾ തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു. എന്നാൽ, ആ സമയത്ത് താൻ അതീവ ദുർബലയായിരുന്നു. പ്രതിരോധിച്ചപ്പോൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും നടി മൊഴി നൽകി.

ദാറ്റ് സെവന്റീസ് ഷോ, നെറ്റ്ഫ്‌ളിക്‌സിന്റെ ദി റാഞ്ച് തുടങ്ങിയ ടിവി സീരിസുകളിൽ പ്രധാന താരമായിരുന്നു ഡാനി മാസ്റ്റേഴ്‌സൻ. ബലാത്സംഗ ആരോപണങ്ങൾ ഉയർന്നതോടെ നെറ്റ്ഫ്‌ളിക്‌സ് പിന്നീട് ഡാനി മാസ്റ്റേഴ്‌സണെ സീരിസിൽ നിന്ന് മാറ്റി നിർത്തിയിരുന്നു.

2001 ജനുവരി മുതൽ ഡിസംബർ വരെ 23 വയസുള്ള യുവതിയെയും 2003 ഏപ്രിലിൽ 28 വയസുകാരിയെയും 2003 ഒക്ടോബറിൽ മറ്റൊരു യുവതിയെയും നടൻ ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. ഈ മൂന്ന് കേസുകളിലും കുറ്റം തെളിഞ്ഞാൽ പരമാവധി 45 വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കും. അതേസമയം, നടൻ നിരപരാധിയാണെന്നും കുറ്റ വിമുക്തനാകുമെന്നാണ് ആത്മവിശ്വാസമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ പ്രതികരിച്ചു.

Tags:    
News Summary - Woman testifies she woke to find actor Masterson raping her

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.