വാഷിങ്ടൺ: ശുചി മുറി ഉപയോഗിക്കാൻ ജീവനക്കാർ അനുവദിക്കാത്തതിനാൽ യാത്രക്കാരി വിമാനത്തിൽ മൂത്രമൊഴിച്ചു. മണിക്കൂറുകളോളം കാത്തുനിന്ന് ഗത്യന്തരമില്ലാതായതോടെയാണ് താൻ വിമാനത്തിനകത്ത് മൂത്രമൊഴിച്ചതെന്നാണ് യുവതി പറയുന്നത്. യു.എസിലെ സ്പിരിറ്റ് എയർലൈൻസിലാണ് സംഭവം. വിമാനം പറന്നുയർന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും ബാത്റൂം ഉപയോഗിക്കാൻ അനുവദിച്ചില്ലെന്നാണ് ആഫ്രിക്കൻ വംശജയായ യുവതിയുടെ പരാതി.
യുവതി വിമാനത്തിന്റെ ഫ്ലോറിൽ മൂത്രമൊഴിക്കുന്നതിന്റെ വിഡിയോ യാത്രക്കാരിലൊരാൾ പകർത്തിയിട്ടുണ്ട്. വിഡിയോയിൽ യുവതി വിമാനത്തിൽ തറയിൽ ഇരിക്കുന്നതും ജീവനക്കാരുമായി തർക്കിക്കുന്നതും കാണാം.
ഇക്കഴിഞ്ഞ ജൂലൈ 20നാണ് സംഭവം. സംഭവത്തിൽ സ്പിരിറ്റ് എയർലൈൻസ് അധികൃതർ പ്രതികരിച്ചിട്ടില്ല. വിമാനത്തിൽ യാത്രക്കിടെ യാത്രക്കാരുടെ മോശം പെരുമാറ്റം ഒരു നിത്യസംഭവമായി മാറിയ സാഹചര്യത്തിലാണ് ഈ പുതിയ സംഭവം. നേരത്തേ ജീവനക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ മുതൽ സഹയാത്രികർക്ക് നേരെ മൂത്രമൊഴിച്ച സംഭവങ്ങൾ വരെ റിപ്പോർട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.