വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ജോ ബൈഡനെതിരെ ലൈംഗികാരോപണമുന്നയിച്ച സ്ത്രീ റഷ്യൻ പൗരത്വത്തിനായി രംഗത്ത്. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനോടാണ് ഇവർ പൗരത്വം ആവശ്യപ്പെട്ടിരിക്കുന്നത്. 1993ൽ ബൈഡന്റെ ഓഫീസിൽ ടാര റീഡെയെന്ന ഇവർ ഹ്രസ്വകാലത്തേക്ക് ജോലി ചെയ്തിരുന്നു. യു.എസിൽ നിന്നാൽ തന്റെ ജീവന് ഭീഷണിയാണെന്ന് റിപബ്ലിക്കൻ സെനറ്റർമാർ മുന്നറിയിപ്പ് നൽകിയെന്നും അതിനാലാണ് റഷ്യയിലെത്തിയതെന്നും അവർ പറഞ്ഞു.
59കാരിയായ റീഡെയുടെ അഭിമുഖം സ്പുട്നിക് മീഡിയ ഗ്രൂപ്പാണ് സംപ്രേഷണം ചെയ്തത്. മോസ്കോയിലേക്കുള്ള വിമാനം കയറിയപ്പോൾ ദീർഘകാലത്തിന് ശേഷം തനിക്ക് സുരക്ഷിതയാണെന്ന് തോന്നിയെന്ന് അവർ പറഞ്ഞു. തന്നെ കേൾക്കാൻ ഇവിടെ ആളുണ്ടെന്നും തനിക്ക് ബഹുമാനം ലഭിക്കുന്നുണ്ടെന്നും റീഡെ കൂട്ടിച്ചേർത്തു.
2020ൽ ബൈഡന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് റീഡെ വാർത്തകളിൽ ഇടംപിടിച്ചത്. 1993ൽ കാപ്പിറ്റോൾ ഹിൽ ഇടനാഴിയിൽവെച്ച് ബൈഡൻ ലൈംഗികമായി ഉപദ്രവിച്ചുവെന്നായിരുന്നു ആരോപണം. ഡോണാൾ ട്രംപിനെതിരെ ലൈംഗികാരോപണം ഉയർത്തതിന് പിന്നാലെയായിരുന്നു റീഡെയുടെ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.