മോസ്കോ: യുക്രെയ്നിൽ അത്യാധുനിക ആയുധങ്ങൾ ഏത് ഘട്ടത്തിലും ഉപയോഗിക്കാൻ മടിക്കില്ലെന്നു റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. പാശ്ചാത്യ രാജ്യങ്ങളുടെ ഇടപെടലുകളാണ് യുക്രെയ്നിലെ സൈനിക നടപടിക്കു കാരണമായതെന്ന് പുടിൻ വ്യക്തമാക്കി. യുക്രെയ്നെ സംഘർഷത്തിലേക്ക് തള്ളിയിട്ടത് അവരാണ്. യുക്രെയ്നിൽ ഇടപെടുന്നവർ ആരായാലും മിന്നൽ വേഗത്തിലുള്ള തിരിച്ചടി ലഭിക്കുമെന്നും പുടിൻ പറഞ്ഞു. സെന്റ് പീറ്റേഴ്സ് ബർഗിൽ റഷ്യൻ നിയമനിർമാണ സഭയിലെ അംഗങ്ങളോട് സംസാരിക്കുകയായിരുന്നു പുടിൻ. റഷ്യയെ ഛിന്നഭിന്നമാക്കാനാണ് പാശ്ചാത്യ ശക്തികളുടെ ശ്രമം.
യുക്രെയ്നിലെ സംഭവവികാസങ്ങളിൽ ഇടപെടുന്നവർ ആരായാലും തിരിച്ചടി ലഭിക്കുക തന്നെ ചെയ്യും. യുക്രെയ്ന് വിദേശശക്തികൾ വൻതോതിൽ ആയുധവും പണവും നൽകണമെന്നും ബ്രിട്ടൻ നൽകിയ ആയുധങ്ങൾ ഉപയോഗിച്ചാണ് റഷ്യൻ അധിനിവേശത്തെ യുക്രെയ്ൻ പ്രതിരോധിച്ചതെന്നും യു.കെ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് പറഞ്ഞതിനു തൊട്ടുപിറകെയാണ് ബ്രിട്ടനെയും നാറ്റോ രാജ്യങ്ങളെയും ഉന്നമിട്ട് പുടിൻ രംഗത്തെത്തിയത്. പാശ്ചാത്യ ശക്തികൾ ടാങ്കുകളും യുദ്ധവിമാനങ്ങളും യുക്രെയ്നിലേക്ക് അയക്കണമെന്നും ലിസ് ട്രസ് ആവശ്യപ്പെട്ടിരുന്നു. റഷ്യക്കെതിരെ യുക്രെയ്ൻ നടത്തുന്ന വ്യോമാക്രമണത്തെ ബ്രിട്ടൻ പിന്തുണക്കുന്നുവെന്ന് സായുധസേന മന്ത്രി ജയിംസ് ഹീപ്പി പറഞ്ഞതും റഷ്യൻ പ്രകോപനത്തിന് കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.