ജോലി സമ്മർദം ഉയരുകയും ജോലിയും വ്യക്തിജീവിതവും തമ്മിലുള്ള അതിരുകൾ ഇല്ലാതാവുകയും ചെയ്യുന്ന ഇന്നത്തെ കാലത്ത് സന്തുലിതമായ ജോലി-വ്യക്തിജീവിതം നയിക്കാനാകുന്നത് വളരെ പ്രധാനമാണ്. മനുഷ്യ വിഭവശേഷി കമ്പനിയായ ‘റിമോട്ട്’ പുറത്തുവിട്ട ആഗോള ലൈഫ്-വർക് ബാലൻസ് സൂചിക പ്രകാരം ന്യൂസിലൻഡ് ആണ് ഇക്കാര്യത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത്. ഉയർന്ന ജി.ഡി.പിയുള്ള 100 രാജ്യങ്ങളിൽനിന്നാണ് ഇവയെ തെരഞ്ഞെടുത്തത്. രോഗാവധി, ചികിത്സ സഹായം, ശരാശരി ജോലി സമയം, സന്തോഷം, വൈവിധ്യം, എല്ലാവരെയും ഉൾക്കൊള്ളാനുള്ള മനസ്സ് തുടങ്ങിയവയാണ് മാനദണ്ഡമായി എടുത്തിരിക്കുന്നത്.
ഗ്ലോബൽ ലൈഫ്-വർക് ബാലൻസ് സൂചിക 2024 പ്രകാരം വർക്-ലൈഫ് ബാലൻസ് ഏറ്റവും മികച്ചു നിൽക്കുന്ന രാജ്യം ന്യൂസിലൻഡ് ആണ്. ശക്തമായ സമ്പദ്ഘടന, 32 ദിവസ വാർഷിക അവധി അലവൻസ്, 80% രോഗാവധി ശമ്പളം, സർക്കാർ വക യൂനിവേഴ്സൽ ഹെൽത്ത് കെയർ പദ്ധതി എന്നിവയാണ് ന്യൂസിലൻഡിനെ ഒന്നാമതെത്തിച്ചത്.
36 ദിവസ വാർഷിക അവധി, അഞ്ചുദിവസ ജോലി, ഓവർടൈം അലവൻസ് എന്നിവ സ്പെയിനിനെ മുന്നിലെത്തിക്കുന്നു.
കുറഞ്ഞ പ്രതിവാര ജോലി സമയം (ശരാശരി 25.6 മണിക്കൂർ), ഉയർന്ന മിനിമം വേതനം, 36 വാർഷിക അവധി തുടങ്ങിയവയാണ് ഫ്രാൻസിന്റെ മികവുകൾ.
ഒരു മണിക്കൂറിന് ഏറ്റവും കൂടുതൽ മിനിമം വേതനമുള്ള രാജ്യം, മികച്ച ചികിത്സ പദ്ധതി, 100 ശതമാനം മെഡിക്കൽ ലീവ് പേ എന്നിവ ആസ്ട്രേലിയയെ വേറിട്ടുനിർത്തുന്നു.
36 ദിന വാർഷിക അവധി, വൈവിധ്യങ്ങളെ ഉൾക്കൊള്ളൽ, സൗജന്യ ചികിത്സ, വിദ്യാഭ്യാസ പദ്ധതി എന്നിവയെല്ലാം ഡെന്മാർക്കിലെ വർക്-ലൈഫ് ബാലൻസ് മികച്ചതാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.