യു.എസിൽ കോവിഡ് ബാധിതർ 51 ലക്ഷം പിന്നിട്ടു; ലോകത്താകെ 7.29 ലക്ഷം മരണം

വാഷിങ്ടൺ: കോവിഡ് രൂക്ഷമായി തുടരുന്ന യു.എസിൽ രോഗബാധിതരുടെ എണ്ണം 51 ലക്ഷം പിന്നിട്ടു. ഇന്നലെ മാത്രം 54,199 പേർക്കാണ് രോഗം ബാധിച്ചത്. യു.എസിൽ ആകെ മരണം 1.65 ലക്ഷമായി. 976 പേരാണ് ഇന്നലെ മാത്രം മരിച്ചത്.

ലോകത്താകെ 7.29 ലക്ഷം പേർ വൈറസിന് കീഴടങ്ങിയിട്ടുണ്ട്. 5611 പേരാണ് ഇന്നലെ മാത്രം മരിച്ചത്.

രോഗികളുടെ എണ്ണത്തിൽ രണ്ടാമതുള്ള ബ്രസീലിൽ (30.13 ലക്ഷം) 46,306 പേർക്കാണ് ഇന്നലെ രോഗബാധ. 841 പേർ കൂടി മരിച്ചതോടെ ആകെ മരണം ലക്ഷം കവിഞ്ഞു.

കോവിഡ് ബാധിതർ ഏറ്റവും കൂടുതലുള്ള ആദ്യ മൂന്ന് രാജ്യങ്ങളായ യു.എസ്, ബ്രസീൽ, ഇന്ത്യ എന്നിവിടങ്ങളിലാണ് പ്രതിദിന രോഗികളുടെ എണ്ണം ഉയർന്നുനിൽക്കുന്നത്. ഇന്ത്യയിൽ 24 മണിക്കൂറിനിടെ 64,339 പേർക്കാണ് രോഗബാധ. പട്ടികയിൽ നാലാം സ്ഥാനത്തുള്ള റഷ്യയിൽ 5212ഉം അഞ്ചാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയിൽ 7712ഉം രോഗികളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്.

യു.എസ്, ബ്രസീൽ, ഇന്ത്യ എന്നിവയൊഴികെയുള്ള രാജ്യങ്ങളിലൊന്നും പതിനായിരത്തിൽ കൂടുതൽ പ്രതിദിന രോഗികൾ ഇന്നലെ ഉണ്ടായിട്ടില്ല.

അതേസമയം, കോവിഡ് മുക്തമായ ആദ്യ രാജ്യമായ ന്യൂസിലാൻഡ് രോഗബാധ റിപ്പോർട്ട് ചെയ്യാതെ 100 ദിവസങ്ങൾ പിന്നിട്ടു. കർശന ലോക്ഡൗണിനൊടുവിൽ ജൂൺ ആദ്യ ആഴ്ചയാണ് കോവിഡ് മുക്തമായി ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.

കോവിഡിന്‍റെ പ്രഭവകേന്ദ്രമായ ചൈനയിൽ ഇന്നലെ 23 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മുമ്പത്തെ ദിവസം 31 കേസുകളുണ്ടായിരുന്നു. ആകെ 84,619 പേർക്കാണ് ചൈനയിൽ രോഗബാധ. 4634 പേരാണ് മരിച്ചത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.