ജുബ: മനോഹരമായ ഖുർആൻ പാരായണ ശൈലിയിലൂടെ ലോക പ്രശസ്തനായ സുഡാനി പണ്ഡിതൻ ശൈഖ് നൂറൈൻ മുഹമ്മദ് സിദ്ദിഖ് കാറപകടത്തിൽ മരണപ്പെട്ടു. ജന്മനാടായ സുഡാനിലെ ഒാംദുർമാൻ എന്ന സ്ഥലത്തുവെച്ചായിരുന്നു കാറപകടം നടന്നത്. കാറിൽ അദ്ദേഹത്തോടൊപ്പം ഖുർആൻ മനഃപാഠമാക്കിയ മറ്റു മൂന്നുപേർകൂടിയുണ്ടായിരുന്നു.
അൽ ദുരി ഖിറാഅത്തിൽ പാരായണം ചെയ്യുന്നതിലൂടെ ശൈഖ് നൂറൈൻ ജനപ്രിയനായിരുന്നു. ലോകമെമ്പാടും അദ്ദേഹത്തിെൻറ പരായണം ഇഷ്ടപ്പെടുന്നവരേറെയുണ്ട്. അദ്ദേഹത്തിെൻറ മരണത്തിൽ സുഡാനീസ് കൗൺസിൽ വൈസ് ചെയർമാൻ ദുഃഖം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.