ബെറ്റി നാഷ്

ആകാശയാത്രയുടെ 67 വർഷം; ആ കഥ പറയാൻ ഇനി എയർഹോസ്റ്റസ് ബെറ്റി നാഷില്ല

ബോസ്റ്റൺ: 67 വർഷം നീണ്ട ആകാശ ജീവിതത്തെ കുറിച്ച് പറയാൻ എയർ ഹോസ്റ്റസ് ബെറ്റി നഷിനിയില്ല. ലോകത്ത് ഏറ്റവും കൂടുതൽ കാലം എയർഹോസ്റ്റസായിരുന്ന ബെറ്റി നാഷ് (88) അന്തരിച്ചു. യു.എസിലെ വിവിധ വിമാന കമ്പനികളിലായാണിവർ സേവനം അനുഷ്ടിച്ചത്.

1957-ൽ ഈസ്റ്റേൺ എയർലൈൻസിലെ എയർഹോസ്റ്റസായാണ് ഒൗദ്യോഗിക ജീവിതം ആരംഭിച്ചത്. ഈ കമ്പനിയിപ്പോൾ നിലവിലില്ല. ദീർഘകാലം എയർഹോസ്റ്റസായതിനുള്ള ഗിന്നസ് റെക്കോർഡ് 2022-ൽ ബെറ്റി നാഷിനെ തേടിയെത്തി.

2016-മുതൽ അമേരിക്കൻ എയർലൈൻസിൽ വാഷിംഗ്ടൺ ഡിസിയിൽ നിന്ന് ബോസ്റ്റണിലേക്കുള്ള പ്രതിദിന റൂട്ടിൽ ​ജോലി ചെയ്തുവരികയായിരുന്നു. 

Tags:    
News Summary - World’s longest-serving flight attendant dies at 88

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.