ലണ്ടന്‍: അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ സ്മരണയ്ക്കായി നാണയം പുറത്തിറക്കി. 4 കിലോ സ്വർണവും 6400ലധികം വജ്രങ്ങളും കൊണ്ടാണ് ഈ നാണയം നിർമിച്ചത്. ഏകദേശം 192 കോടി രൂപ വിലമതിക്കുന്നതാണ് നാണയം.
ആഡംബര ലൈഫ്‌സ്‌റ്റൈൽ ബ്രാൻഡായ ഈസ്റ്റ് ഇന്ത്യ കമ്പനിയാണ് നാണയം നിർമിച്ചിരിക്കുന്നത്. ദി ക്രൌണ്‍ എന്ന നാണയം രാജ്ഞിയുടെ ചരമ വാർഷികത്തോട് അനുബന്ധിച്ചാണ് പുറത്തിറക്കിയത്. ലോകത്തിലെ തന്നെ എക്കാലത്തെയും വിലപിടിപ്പുള്ള നാണയമാണിത്.
16 മാസം സമയമെടുത്താണ് നാണയം നിര്‍മിച്ചത്. കൊവിഡ് മഹാമാരിയുടെ കാലത്ത് വജ്രങ്ങളുടെ ലഭ്യതയില്‍ വലിയതോതിൽ കുറവുണ്ടായിരുന്നു ഇതെതുടർന്നാണ് നിര്‍മാണം വൈകിയത്.
നാണയത്തിന് 9.6 ഇഞ്ചിലധികം വ്യാസവും, ബാസ്‌കറ്റ് ബോളിന്റെ വലിപ്പവും, 2 പൗണ്ടിലധികം ഭാരമുണ്ട്. മേരി ഗില്ലിക്, ആർനോൾഡ് മച്ചിൻ, റാഫേൽ മക്‌ലൂഫ്, ഇയാൻ റാങ്ക് ബ്രോഡ്‌ലി എന്നിവരാണ് നാണയത്തിന്‍റെ ഛായാചിത്രങ്ങള്‍ വരച്ചത്.
കിരീടം അതിസൂക്ഷ്മമായാണ് നിര്‍മിച്ചതെന്നും വജ്രങ്ങൾ മുറിച്ച് ഓരോന്നായി പതിപ്പിക്കുകയായിരുന്നുവെന്നും കമ്പനി വ്യക്തമാക്കി. ലേലത്തിൽ വിറ്റ ഏറ്റവും വിലയേറിയ നാണയമെന്ന ഗിന്നസ് ലോക റെക്കോർഡ് ഡബിൾ ഈഗിളിന്‍റെ പേരിലാണ്.
18.9 മില്യൺ ഡോളറായിരുന്നു ഇതിന്‍റെ വില. 2021 ജൂണിൽ സോത്ത്ബൈസ് ന്യൂയോർക്കില്‍വെച്ചായിരുന്നു ലേലം. എന്നാല്‍ എലിസബത്ത് രാജ്ഞിയുടെ ഓര്‍മയ്ക്കായി പുറത്തിറക്കിയ നാണയം ലേലം ചെയ്യുമോയെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.