ഏദൻ: അമോണിയം നൈേട്രറ്റ് ബൈറൂത്തിൽ സ്ഫോടന കാരണമായപോലെ യമൻ തീരത്തും 'ബോംബ്' ഉേപക്ഷിക്കപ്പെട്ടുകിടപ്പുണ്ട്. 1.1 ദശലക്ഷം വീപ്പ അസംസ്കൃത എണ്ണയുമായി ചെങ്കടലിൽ അഞ്ചുവർഷമായി ഉപേക്ഷിക്കപ്പെട്ടതിന് സമാനമായ രീതിയിൽ കിടക്കുന്ന 'സേഫർ' എന്ന എണ്ണ ടാങ്കറാണ് ആ ബോംബ്. അഞ്ച് വർഷമായി യമനിൽ തുടരുന്ന ആഭ്യന്തര സംഘർഷത്തിെൻറ ഇരയും കൂടിയാണ് ഇൗ കപ്പൽ.
എൻജിൻ റൂമിൽ അടക്കം വെള്ളം കയറി മുങ്ങാറായി കിടക്കുന്ന ഇൗ കപ്പൽ യമൻ വിമതരായ ഹൂതികളുടെ നിയന്ത്രണത്തിലുള്ള ഹുദൈദ തുറമുഖത്തിന് സമീപമാണുള്ളത്. എൻജിൻ റൂമിൽ കടൽവെള്ളം കയറിയതിനൊപ്പം കപ്പലിെൻറ ഭാഗങ്ങൾ കടലിൽ പതിച്ചിട്ടുമുണ്ട്. അഞ്ചുവർഷമായി അറ്റകുറ്റപ്പണികൾ ഒന്നും നടക്കാത്ത കപ്പലിലുണ്ടാകുന്ന സാേങ്കതിക തകരാറുകൾ തീപിടിത്തത്തിലേക്ക് നയിക്കാമെന്ന ഭീഷണിയുണ്ട്.
കപ്പൽ മുങ്ങിയാൽ ചെങ്കടലിൽ എണ്ണ പരന്ന് പരിസ്ഥിതിക്കും കടൽമത്സ്യങ്ങൾക്കും വൻ ദോഷം വരുത്തിവെക്കും. ഇൗ കപ്പലിലെ എണ്ണ മറ്റ് ടാങ്കറുകളിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടെന്നങ്കിലും ഫലമുണ്ടായിട്ടില്ല. കപ്പലിെൻറ കേടുപാടുകൾ വിലയിരുത്താൻ െഎക്യരാഷ്ട്രസഭ വിദഗ്ധരെ അനുവദിക്കാമെന്ന് ഒടുവിൽ ഹൂതികൾ സമ്മതിച്ചിട്ടുണ്ട്.
സ്േഫാടനത്തിന് കാരണമായി കരുതുന്ന 2750 ടൺ അമോണിയം നൈട്രേറ്റ് ആറ് വർഷത്തിലധികമാണ് ബൈറൂത് തുറമുഖത്തെ 12ാം നമ്പർ ഹാംഗറിൽ സൂക്ഷിച്ചതെന്ന് രേഖകൾ.
ഒരേസമയം സ്ഫോടക വസ്തുവായും വളമായും ഉപയോഗിക്കുന്ന അമോണിയം നൈട്രേറ്റ് നീക്കാൻ നടപടി വേണമെന്ന് കസ്റ്റംസ് അധികൃതർ ആറുപ്രാവശ്യത്തിലധികം നീതിന്യായ സംവിധാനങ്ങൾക്ക് കത്തെഴുതിയെങ്കിലും ഫലമുണ്ടായില്ല.
ആഭ്യന്തര കലാപങ്ങളുടെയും സംഘർഷങ്ങളുടെയും ലോകത്തുനിന്ന് പുനരുജ്ജീവനം കൊതിച്ച നഗരത്തിെൻറ വലിയൊരു ഭാഗെത്ത ഇല്ലാതാക്കാൻ കാരണവുമായി.
2013 സെപ്റ്റംബറിൽ മാൾഡോവൻ പതാക വഹിച്ച റഷ്യൻ ഉടമസ്ഥതയിലുള്ള ചരക്കുകപ്പലിലാണ് അമോണിയം നൈട്രേറ്റ് എത്തിയത്.
'ദ റോസസ്' എന്ന കപ്പൽ സാേങ്കതിക പ്രശ്നങ്ങളെ തുടർന്ന് ബൈറൂത് തുറമുഖത്ത് നങ്കൂരമിട്ടു. ജോർജിയയിൽനിന്ന് മൊസാംബീക്കിലേക്ക് പോയ കപ്പലിന് ലബനീസ് അധികൃതർ തുടർയാത്ര അനുമതി നിഷേധിച്ചു.
ഉടമകൾ കപ്പൽ ഉപേക്ഷിച്ചതോടെ അമോണിയം നൈട്രേറ്റ് ഹാംഗറിലെ ഗാേരജിലേക്ക് മാറ്റി. 2014 ജൂൺ 27 മുതൽ കസ്റ്റംസ് മേധാവികൾ ഇത് സൂക്ഷിക്കുന്നതിെൻറ അപകടത്തെക്കുറിച്ച് തുടർച്ചയായി കത്തെഴുതി.
കയറ്റുമതി ചെയ്യുക, ലബനീസ് സൈന്യത്തിന് കൈമാറുക, സ്വകാര്യ സ്ഥാപനമായ ലബനീസ് എക്സ്പ്ലോസിവ് കമ്പനിക്ക് കൈമാറുക എന്നീ മൂന്ന് നിർദേശങ്ങളിൽ ഒന്നിന് അനുമതി ആവശ്യപ്പെട്ടു.
മറുപടി പറയാതിരുന്നതോടെ ആറു വർഷത്തിലധികം സൂക്ഷിക്കുകയും സ്ഫോടന കാരണമാകുകയുമായിരുന്നു.
ബൈറൂത് സ്ഫോടനത്തെ തുടർന്ന് തെരുവിലായത് മൂന്ന് ലക്ഷം പേർ. കനത്ത സ്ഫോടനങ്ങളിൽ താമസകേന്ദ്രങ്ങൾ തകർന്നതോെടയാണ് ഇത്രയധികം പേർ ഭവനരഹിതരായത്. നഗരപ്രാന്തങ്ങളിൽ പോലും സ്ഫോടനത്തെത്തുടർന്ന് വീടുകൾ നശിച്ചിട്ടുണ്ട്. മൂന്ന് ലക്ഷം പേർക്ക് വീടില്ലായതായി ബൈറൂത് സിറ്റി ഗവർണർ മർവാൻ അബൂദ് പറഞ്ഞു.
ഇവർക്കെല്ലാം താമസസൗകര്യങ്ങളും ഭക്ഷണവും വെള്ളവും ഒരുക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
ചില്ലുകൾ തെറിച്ചുപോവുകയും വാതിലുകളും ജനലുകളും കിലോമീറ്ററുകൾ അകലേക്ക് പറന്നുപോവുകയും ചെയ്തു. ബൈറൂത് വിമാനത്താവളത്തിൽ അടക്കം വാതിലുകൾ തെറിച്ചുവീണു. റിക്ടർ സ്കെയിലിൽ 3.5 മാഗ്നിറ്റ്യൂഡ് രേഖപ്പെടുത്തുന്ന ഭൂകമ്പത്തിെൻറ ശക്തിയായിരുന്നു സ്ഫോടനത്തിന്.
240 കിലോമീറ്റർ അകലെയുള്ള സൈപ്രസ് ദ്വീപിൽ വരെ സ്ഫോടന ശബ്ദം കേട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.