??? ????? ??????

ഫലസ്തീൻ യുവാവ്​ ഇസ്രായേൽ ജയിലിൽ മരിച്ചു

ജറുസലം: ഇസ്രായേൽ ജയിലിൽ തടവുകാരനായ ഫലസ്തീൻ യുവാവ്​ ദുരൂഹസാഹചര്യത്തിൽ മരിച്ചു. റാമല്ലക്ക് സമീപം അബൂദിലെ നൂർ ജ ാബിർ ബർഗൂതി (23) ആണ്​ മരിച്ചത്​. നാലുവർഷമായി തടവിൽ കഴിയുകയാണ്​.

തെക്കൻ ഇസ്രായേലിലെ നകബ് ജയിലിലായിരുന്നു നൂർ ജ ാബിറിനെ തടങ്കലിലിട്ടിരുന്നത്​. കുളിമുറിയിൽ അബോധാവസ്ഥയിൽ വീണുകിടക്കുകയായിരുന്നു എന്നാണ്​ ജയിലധികൃതർ പറയുന ്നത്​. അധിനിവേശ വിരുദ്ധ പോരാട്ടത്തിന്​ എട്ടുവർഷമാണ്​ ഇദ്ദേഹത്തിന്​ ശിക്ഷ വിധിച്ചിരുന്നത്​. 19 വയസ്സുമുതൽ തടവിൽ കഴിയുകയാണ്​.

വൈദ്യസഹായം ആവശ്യപ്പെട്ട്​ അരമണിക്കൂറോളം തടവുകാർ ബഹളം വെച്ചശേഷമാണ്​ ബർഗൂത്തിയെ ജയിൽ ആശുപത്രിയി​ലേക്ക്​ മാറ്റിയതെന്ന്​ ഫലസ്തീൻ തടവുകാരുടെ ക്ഷേമത്തിന്​ പ്രവൃത്തിക്കുന്ന ഫലസ്തീൻ പ്രിസൺ സൊസൈറ്റി ആരോപിച്ചു. അടിയന്തര സഹായം നൽകാതിരുന്ന ഇസ്രായേൽ ജയിൽ അധികൃതരാണ്​ മരണത്തിന്​ ഉത്തരവാദിയെന്നും ഇവർ പറഞ്ഞു. അകാരണമായി ഇസ്രായേൽ ജയിലിലടച്ച ഫലസ്​തീനികൾക്ക്​ വേണ്ടി അന്താരാഷ്ട്ര മനുഷ്യാവകാശ പ്രസ്​ഥാനങ്ങൾ ഇടപെടണമെന്ന്​ ഫലസ്തീൻ ക്രോണിക്കിൾ എഡിറ്റർ റാംസി ബറൂദ്​ ആവശ്യപ്പെട്ടു.

സ്​ത്രീകളും കുട്ടികളുമടക്കം 10 ലക്ഷം ഫലസ്തീനികളെയാണ്​ വിവിധകാലങ്ങളിലായി ഇസ്രായേൽ അറസ്റ്റ്​ ചെയ്​ത്​ ജയിലിലടച്ചത്​. ഫലസ്തീൻ സർക്കാറി​​​െൻറ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 5,700 പേരാണ്​ തടവിൽ കഴിയുന്നത്. ഇതിൽ 56 പേരുടെ തടവുജീവിതം തുടർച്ചയായ 20 വർഷം പിന്നിട്ടു

കോവിഡി​​െൻറ പശ്​ചാത്തലത്തിൽ തടവുകാരുടെ ജീവൻ ഏറെ അപകടത്തിലാണെന്ന്​ ഫലസ്തീൻ സ​െൻറർ ഫോർ ഹ്യൂമൻ റൈറ്റ്സ് (പി.സി.എച്ച്.ആർ) ചൂണ്ടിക്കാണിച്ചിരുന്നു. മതിയായ ആരോഗ്യ പരിരക്ഷ തടവുകാർക്ക്​ അനുവദിക്കുന്നില്ല. മുഴുവൻ അന്താരാഷ്ട്ര, മാനുഷിക ഉടമ്പടികളും ലംഘിക്കുന്ന ഇസ്രായേൽ മനുഷ്യത്വരഹിതവും ക്രൂരവുമായ തടങ്കലാണ്​ നടപ്പാക്കുന്നതെന്നും ഇവർ പറയുന്നു. ആ​രോഗ്യ പ്രവർത്തകരുടെ സന്ദർശനം പോലും വിലക്കുന്നു. അന്താരാഷ്ട്ര സംഘടനകളുടെയും അന്വേഷണ സമിതികളുടെയും പ്രതിനിധികൾക്ക്​ തടവുകാരെ സന്ദർശിക്കാൻ അനുവാദമില്ല. മാനസികവും ശാരീരികവുമായ പീഡനം, ഏകാന്തതടവ് എന്നിവക്കുപുറമേ അന്യായമായ സൈനിക ഉത്തരവുകളും തീരുമാനങ്ങളും തടവുകാർക്കുമേൽ അടിച്ചേൽപിക്കുന്നതായും പി.സി.എച്ച്.ആർ റിപ്പോർട്ട്​ ചെയ്യുന്നു.

Tags:    
News Summary - young Palestinian Prisoners Dies in Israeli Jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.