ഗ്ലാസ്കോ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വന്തം പാർട്ടിയിൽ ചേരാൻ ക്ഷണിച്ച് ഇസ്രായേൽ പ്രധാനമന്ത്രി നാഫ്താലി ബെന്നറ്റ്. ഗ്ലാസ്കോയിൽ നടന്ന കാലാവസ്ഥ ഉച്ചകോടിയിൽ ഇരു രാഷ്ട്ര നേതാക്കളും തമ്മിലുള്ള ചർച്ചക്കിടെയാണ് ഇസ്രായേൽ പ്രധാനമന്ത്രിയുടെ രസകരമായ പരാമർശം.
ഇസ്രായേൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സംസാരിക്കുന്നതിന്‍റെ വിഡിയോയും പുറത്ത് വന്നിട്ടുണ്ട്. നിങ്ങൾ ഇസ്രായേലിൽ പ്രശസ്തനായ വ്യക്തിയാണ്. എന്‍റെ പാർട്ടിയിൽ ചേരു വെന്നായിരുന്നു ബെന്നറ്റിന്‍റെ കമന്‍റ്. ഇതിന് ചിരിയായിരുന്നു മോദിയുടെ മറുപടി.
ഇരു രാഷ്ട്രനേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. ഇക്കഴിഞ്ഞ ജൂണിൽ നെതന്യാഹുവിനെ തോൽപ്പിച്ച് ബെനറ്റ് അധികാരത്തിലെത്തിയതിന് ശേഷം ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയിട്ടില്ല. ഇന്ത്യയുമായുള്ള ബന്ധത്തിൽ തന്‍റെ മുൻഗാമി സഞ്ചരിച്ച പാതയിലൂടെ നടക്കാനാണ് താൽപര്യമെന്ന് ബെനറ്റ് പറഞ്ഞു. ടെക്നോളജി, സുരക്ഷ, കൃഷി, ഭക്ഷ്യസാങ്കേതിക വിദ്യ, കാലവസ്ഥയുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യ തുടങ്ങിയവയിലല്ലാം പരസ്പരസഹകരണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.