തിരുവനന്തപുരം: കേരളത്തിലെ ഒരു സർക്കാറും ഇന്നേവരെ രാജ്യേദ്രാഹ കേസിന് അന്വേഷണവിധേയരാവേണ്ട അവസ്ഥയിലേക്ക് മാറിയിട്ടില്ലെന്ന് ഷാഫി പറമ്പിൽ എം.എൽ.എ. ഇ.എം.എസ് മുതൽ ഉമ്മൻചാണ്ടി വരെയുള്ളവരുടെ ഭരണകാലയളവിൽ എൻ.ഐ.എക്ക് കേരളത്തിെൻറ സെക്രട്ടറിയേറ്റിെൻറ പടി കടന്ന് വരേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. അത് ന്യായീകരണ തിലകങ്ങൾക്ക് അറിയാഞ്ഞിട്ടല്ലെന്നും പാർട്ടി പറയുന്നതിനപ്പുറം പാടാൻ ആർജ്ജവമില്ലാത്തതുകൊണ്ടാണ് ന്യായീകരിക്കേണ്ടി വരുന്നതെന്നും ഷാഫി പറമ്പിൽ പറഞ്ഞു. നിയമസഭയിൽ അവിശ്വാസ പ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കുന്ന കേസിെൻറ ഉറവിടമായി കേരളത്തിെൻറ മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയിരിക്കുകയാണ്. സ്വന്തം പ്രിൻസിപ്പൽ സെക്രട്ടറി സ്വർണക്കള്ളക്കടത്ത് പ്രതികൾക്ക് ഉണ്ടാക്കികൊടുത്ത സൗകര്യങ്ങളുടെ നീണ്ട പട്ടിക ഓരോ ദിവസവും പുറത്തു വന്നിട്ടും തനിക്ക് യാതൊരു പങ്കുമില്ല എന്ന് മാത്രം പറഞ്ഞുെകാണ്ട് രക്ഷപ്പെടാൻ ശ്രമിക്കുകയാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രിയുെട ഓഫീസുമായി ബന്ധമില്ലാത്തത് പിണറായി വിജയന് മാത്രമേയുള്ളൂവെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
സ്വപ്ന സുരേഷിന് തളികയിൽ ജോലി കൊടുത്ത് മുഖ്യമന്ത്രിയുെട ഓഫീസിനകത്തും സെക്രട്ടറിയേറ്റിനകത്തും കയറാൻ കഴിയുന്ന സ്വാധീനം ഉണ്ടാക്കി കൊടുത്തത് പ്രതിപക്ഷമല്ല. സ്വപ്ന സുരേഷിനെ ജോലിക്കെടുക്കണമെന്ന് കൺസൽട്ടൻസിക്ക് നിർദേശം കൊടുത്തത് എം. ശിവശങ്കരനാണ്. ഫ്ലാറ്റ് ലഭിച്ചതും സ്പേസ് പാർക്കിൽ നിയമനം ലഭിച്ചതുമെല്ലാം ശിവശങ്കരൻ വഴിയാണ്. ഇതേ ശിവശങ്കരനൊപ്പം തന്നെയാണ് സ്വപ്ന യു.എ.ഇയിൽ സന്ദർശനം നടത്തിയതും അദ്ദേഹത്തിെൻറ നിർദേശപ്രകാരമാണ് അവർക്ക് ലഭിക്കുന്ന അഴിമതി പണം അതാത് സ്ഥലങ്ങളിൽ നിക്ഷേപിക്കുന്നതും. ആ ശിവശങ്കരന് ഒരേയൊരു ഗോഡ്ഫാദറേയുള്ളൂ, അത് കേരള മുഖ്യമന്ത്രിയാണെന്നും ഷാഫി ആരോപിച്ചു.
സർക്കാറിനെ അവിശ്വസിക്കുന്നവരിൽ കേരളത്തിലെ പതിനായിരക്കണക്കിന് ചെറുപ്പക്കാരുെട തൊഴിൽ സ്വപ്നങ്ങളുണ്ട്. സർക്കാർ സർവീസിൽ കയറാനായി എല്ലാ ചെറുപ്പക്കാർക്കും സ്വപ്നയാവാനും കോടിയേരി ബാലകൃഷ്ണെൻറ ഭാര്യാ സഹോദരനാവാനും ആനത്തലവട്ടം ആനന്ദെൻറ മകനാവാനും കോലിയക്കോട് കൃഷ്ണൻ നായരുെട മകനാവാനും സാധിക്കില്ല. ജോലിക്കായി എം.എം. ലോറൻസിെൻറ ബന്ധു ആവാനും കെ. വരദരാജെൻറ മകനാവാനും പറ്റില്ലെന്നും ഷാഫി പരിഹസിച്ചു.
പി.എസ്.സി പരീക്ഷ വിജയിച്ച് ജോലിക്ക് വേണ്ടി കാത്തിരിക്കുന്നവരെ നോക്കുകുത്തിയാക്കി പിൻവാതിൽ നിയമനങ്ങൾ നടത്തിയവർ സർക്കാറിൽ അവിശ്വാസം രേഖപ്പെടുത്താൻ പ്രതിപക്ഷത്തിന് അവകാശമില്ലെന്ന് പറഞ്ഞാൽ അത് കേരളത്തിലെ യുവാക്കൾ അംഗീകരിക്കില്ല. തുടർ ഭരണം പ്രഖ്യാപിച്ച ചാനലുകളെയും അവതാരകരെയും വാഴ്ത്തി പാടിയവർ ചർച്ചകൾക്കിടയിൽ ചോദ്യങ്ങൾ ചോദിക്കുമ്പോഴേക്ക് ബഹിഷ്കരണത്തിെൻറ വഴി തേടി പോകുന്നത് ഉത്തരമില്ലാത്തതുകൊണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.