Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Infochevron_rightഅ​ധി​ക​പ​രി​ച​ര​ണം...

അ​ധി​ക​പ​രി​ച​ര​ണം ആ​വ​ശ്യ​മി​ല്ലാ​ത്ത ചെ​ടി​ക​ൾ

text_fields
bookmark_border
Snake plant
cancel

ഡ്രാ​ക്കീ​ന ട്രൈ​ഫാ​സി​യാ​റ്റ എ​ന്ന വ​ർ​ഗ​ത്തി​ൽ പെ​ട്ട​താ​ണ് ഈ ​ചെ​ടി. സാ​ധാ​ര​ണ​യാ​യി സ്​​നേ​ക്​ പ്ലാ​ന്‍റ്​ എ​ന്ന​റി​യ​പ്പെ​ടു​ന്നു. ഇ​തി​നെ സെ​ന്‍റ്. ജോ​ർ​ജ് സ്​​വോ​ർ​ഡ്, മ​ദ​ർ ഇ​ൻ ലോ​സ്​ ട​ങ്​ എ​ന്നും അ​റി​യ​പ്പെ​ടു​ന്നു. ര​ണ്ടാ​ഴ്ച കൂ​ടു​മ്പോ​ൾ വെ​ള്ളം ഒ​ഴി​ച്ചാ​ൽ മ​തി. ര​ണ്ടു മാ​സം വ​രെ വെ​ള്ളം ഇ​ല്ലാ​തെ നി​ൽ​ക്കും. അ​തി​ന്‍റെ ക​ള​റി​ന് ഒ​രു മ​ങ്ങ​ൽ വ​രു​മെ​ങ്കി​ലും ചെ​ടി ചീ​ത്ത​യാ​യി പോ​വു​ക​യി​ല്ല. ഈ ​ചെ​ടി​യും ന​മു​ക്ക് വെ​ള്ള​ത്തി​ലി​ട്ട് പ്രൊ​പ്പ​ഗേ​റ്റ് ചെ​യ്തെ​ടു​ക്കാം. വെ​ള്ള​ത്തി​ലും ഇ​തി​നെ വ​ള​ർ​ത്താം. ഇ​തി​നും ഒ​രു​പാ​ട് വ​ക​ഭേ​ദ​ങ്ങ​ൾ ഉ​ണ്ട്. ഈ ​ചെ​ടി​യും ന​ല്ലൊ​രു എ​യ​ർ പ്യൂ​രി​ഫ​യ​ർ ആ​ണ്. മ​ണ്ണി​ൽ ന​ടു​മ്പോ​ൾ പോ​ട്ടി മി​ക്സ് ന​മ്മ​ളൊ​ന്ന് ശ്ര​ദ്ധി​ച്ചാ​ൽ മ​തി. മ​ണ്ണി​ലാ​ണ് ന​ടു​ന്ന​തെ​ങ്കി​ൽ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കാ​നും പാ​ടി​ല്ല. വെ​ള്ളം കെ​ട്ടി​ക്കി​ട​ന്നാ​ൽ ഈ ​ചെ​ടി ചീ​ഞ്ഞു പോ​കും.

ഗാ​ർ​ഡ​ൻ സോ​യി​ൽ, ച​കി​രി​ച്ചോ​റ്, പെ​രി​ലൈ​റ്റ്, ക​മ്പോ​സ്റ്റ് എ​ന്നി​വ ചേ​ർ​ത്ത് മി​ക്സ് ചെ​യ്​​തെ​ടു​ക്ക​ണം. ചാ​ണ​ക പൊ​ടി ഉ​ണ്ടെ​കി​ൽ അ​തും കു​റ​ച്ചു ചേ​ർ​ക്കാം. മ​ണ്ണി​ല്ലാ​തെ വെ​ള്ള​ത്തി​ൽ മാ​ത്രം ഇ​തി​നെ വ​ള​ർ​ത്താം. ന​മ്മു​ടെ ബെ​ഡ്റൂ​മി​ൽ വെ​ക്കാ​ൻ പ​റ്റി​യ ഒ​രു ചെ​ടി​യാ​ണി​ത്. പ്രോ​പെ​ഗേ​റ്റ്​ ചെ​യ്യാ​ൻ വ​ള​രെ എ​ളു​പ്പ​മാ​ണ്. ഈ ​നീ​ണ്ട ഇ​ല ചെ​റു​താ​യി മു​റി​ച്ചെ​ടു​ത്ത് വെ​ള്ള​ത്തി​ലോ മ​ണ്ണി​ലോ വ​ക്കാ​വു​ന്ന​താ​ണ്.

മ​ഞ്ഞ വ​രെ​യു​ള്ള സ്​​നേ​ക് പ്ലാ​ന്‍റ്​ മു​റി​ച്ചു വെ​ച്ചാ​ൽ ഒ​രു​ക്ക​ലും മ​ഞ്ഞ വ​രെ​യു​ള്ള തൈ​ക​ൾ വ​രി​ല്ല. സാ​ധാ​ര​ണ നാ​ട​ൻ വെ​റൈ​റ്റി​യാ​ണു ഉ​ണ്ടാ​വു​ന്ന​ത്. മ​ഞ്ഞ വ​ര​യു​ള്ള സ്​​നേ​ക്​ പ്ലാ​ന്‍റ്​ വേ​രോ​ട് കൂ​ടി തൈ​ക​ൾ മാ​റ്റി വെ​ച്ചാ​ൽ മാ​ത്ര​മാ​ണ് അ​തി​ന്‍റെ തൈ​ക​ൾ ഉ​ണ്ടാ​വു​ന്ന​ത്. വീ​ടി​ന്‍റെ ഇ​ത് ഭാ​ഗ​ത്ത് വെ​ച്ചാ​ലും ഭം​ഗി​യാ​ണ് കാ​ണാ​നും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PlantsSnake plant
News Summary - Does not require additional care Plants
Next Story