തൊട്ടതെല്ലാം പൊന്നാകുന്നതെങ്ങനെ? ഉത്തരം കൈരളി പറയും
text_fieldsകെ.വി. അശോകൻ
കർഷകർക്ക് കാർബൺ ക്രെഡിറ്റ് പദ്ധതിയുടെ ഗുണഫലം ഒരു രൂപപോലും മുടക്കാതെ എത്തിക്കുക എന്നതാണ് കൈരളിയുടെ ലക്ഷ്യം. ഇതിലൂടെ പ്രകൃതിയെ സംരക്ഷിക്കാൻ സാധിക്കും. ദോഷകരമല്ലാത്ത കൃഷിരീതികൾ അവലംബിക്കുന്നതുകൊണ്ട് വിഷരഹിത വിളകൾ ലഭിക്കുകയും ചെയ്യും
‘തൊട്ടതെല്ലാം പൊന്നാക്കുക’ എന്നത് പഴമക്കാർ പതിവായി ഉപയോഗിക്കുന്ന ഒരു ചൊല്ലായിരുന്നല്ലോ. ക്രയവിക്രയങ്ങളിൽ ഏറ്റവും ഭംഗിയായി നേട്ടം കൊയ്യുന്നതിനെയാണ് ആ ചൊല്ല് സൂചിപ്പിക്കുന്നത്. ആ ചൊല്ലിനെ അക്ഷരാർഥത്തിൽ അന്വർഥമാക്കുകയാണ് തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കൈരളി അഗ്രികൾചർ മൾട്ടി സ്റ്റേറ്റ് കോഓപറേറ്റിവ് സൊസൈറ്റി ലിമിറ്റഡും അതിന്റെ അമരക്കാരൻ കെ.വി. അശോകനും.
കൈരളിയുടെതന്നെ പുത്തൻ പ്രോജക്ടായ ‘ജലമര’ത്തോട് (ലിക്വിഡ് ട്രീ) അവരെ ഉപമിക്കാം. എവിടേക്കും പടർന്നുകയറി തണൽ വിരിക്കാൻ പാകത്തിൽ പന്തലിച്ച ഒരു ജലമരമായി കാർഷിക മേഖലയിൽ വളർന്നുകൊണ്ടിരിക്കുകയാണ് ‘കൈരളി’. കാർബൺ ക്രെഡിറ്റ് പ്രോജക്ട് അടക്കം കാർഷിക മേഖലയിൽ തങ്ങൾ തൊടുന്നതിനെയൊക്കെയും പൊന്നാക്കി മാറ്റാനുള്ള പരിശ്രമത്തിന്റെ വഴിയിലാണവർ.
മെച്ചപ്പെട്ട ഭൂ വിനിയോഗം, കാലാവസ്ഥക്ക് അനുയോജ്യമായ സ്മാർട്ട് കൃഷി, ജന്തുജന്യ ഹരിതവാതക നിയന്ത്രണം, മികച്ച മാലിന്യ സംസ്കരണം, കാർഷിക വനവത്കരണം, മെച്ചപ്പെട്ട വളവും പോഷണ രീതികളും, ജൈവ വസ്തുക്കൾ കത്തിക്കുന്നത് ഒഴിവാക്കൽ എന്നിവയൊക്കെ ആധുനിക കാലത്ത് കൃഷിചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം വെല്ലുവിളി ഉയർത്തുന്ന വസ്തുതകളാണ്. അവക്കെല്ലാം ഉത്തരവും അവയിലൂടെയെല്ലാം മികച്ച വരുമാനമാർഗങ്ങൾ തേടിയെത്തും എന്ന ആത്മവിശ്വാസവും പകർന്നുതരുന്ന അതിനൂതനാശയങ്ങളുടെ കലവറയുമായാണ് കൈരളി അഗ്രികൾചർ മൾട്ടി സ്റ്റേറ്റ് കോഓപറേറ്റിവ് സൊസൈറ്റി ലിമിറ്റഡ് പ്രവർത്തിക്കുന്നത്. കൈരളിയെ വിശദമായിതന്നെ മലയാളികൾ മനസ്സിലാക്കിയിരിക്കുന്നത് നന്നാകും.
479.41 ബില്യൺ ഡോളർ! ലോക കാർബൺ ക്രെഡിറ്റ് മാർക്കറ്റിന്റെ 2023ലെ വലുപ്പമാണ് ഈ സംഖ്യ. 2024 മുതൽ 2030 വരെയുള്ള കാലയളവിൽ ആഗോള കാർബൺ ക്രെഡിറ്റ് വിപണി 39.4 ശതമാനം സംയോജിത വാർഷിക വളർച്ച നിരക്ക് (CAGR) കൈവരിക്കുമെന്നാണ് ഗ്രാൻഡ് വ്യൂ റിസർച്ചിന്റെ മാർക്കറ്റ് അവലോകന റിപ്പോർട്ട് പറയുന്നത്.
ആഗോള തലത്തിൽ ഇന്ന് ഏറ്റവുമധികം ചർച്ചചെയ്യുന്ന പദ്ധതിയാണ് കാർബൺ ക്രെഡിറ്റ്. ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും കാരണമാകുന്ന ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറക്കുന്നതിന്റെ ഭാഗമായി കൃഷിയിടങ്ങൾ മുതൽ വ്യവസായശാലകൾ വരെ കാർബൺ ന്യൂട്രലാക്കുന്നതിന് കർശന നടപടികളാണ് ആഗോളതലത്തിൽ ലോക രാജ്യങ്ങൾ സ്വീകരിച്ചുവരുന്നത്. എത്രതന്നെ പരിസ്ഥിതി സൗഹൃദനയങ്ങൾ സ്വീകരിച്ചാലും വൻകിട കമ്പനികൾക്ക് വലിയൊരു അളവുവരെ ഹരിതഗൃഹവാതകങ്ങൾ പുറന്തള്ളേണ്ടിവരും.
കൈരളി അഗ്രികൾചർ എം.എസ്.സി.എസ് ലിമിറ്റഡ് ചെയർമാൻ കെ.വി. അശോകൻ, ഡയറക്ടർ ജെസ്ലിൻ ജെയിംസ് മാളിയേക്കൽ, ലോ കാർബൺ സൊലൂഷൻസ് സി.ഇ.ഒ വി.കെ. ലതീഷ് എന്നിവർ സൗത്ത് ഡബ്ലിൻ (അയർലൻഡ്) മേയർ ബേബി പരേപ്പാടൻ, ഡെപ്യൂട്ടി മേയർ അലൻ ഹെയ്സ്, ഉദ്യോഗസ്ഥരായ ജോയ് ലുമുംബ, മരിയ ന്യൂജന്റ് എന്നിവർ കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് ഉന്നതതല ചർച്ച നടത്തുന്നു
ഈ സാഹചര്യത്തിൽ നിശ്ചിത ശതമാനം കാർബൺ ക്രെഡിറ്റ് ആഗോള വിപണിയിൽനിന്ന് വിലകൊടുത്ത് ഇവർക്ക് വാങ്ങാം. ഇതാണ് ആഗോള കാർബൺ ക്രെഡിറ്റ് വിപണിയെ വളർച്ചയിലേക്ക് നയിക്കുന്ന ഘടകവും. ഐക്യരാഷ്ട്ര സംഘടനയുടെ 2021ലെ ഗ്ലാസ്ഗോ ഉച്ചകോടി തീരുമാനങ്ങൾ പ്രകാരം കാലാവസ്ഥാ വ്യതിയാനം തടയുന്നതിന് ലോകരാജ്യങ്ങൾ കർശന നടപടി സ്വീകരിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ വൻകിട കമ്പനികൾ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറച്ച് കാർബൺ ന്യൂട്രൽ ആകേണ്ട സ്ഥിതിയും അതിവിദൂരമല്ല.
ആഗോളതലത്തിലെ ഈ പുത്തൻ പ്രവണതയുടെ ഗുണഫലം നമ്മുടെ നാട്ടിലെ കർഷകരിലേക്കും സാധാരണക്കാരിലേക്കും നിക്ഷേപകരിലേക്കും എത്തിക്കുന്നതിന് തികച്ചും വിപ്ലവകരമായ ചുവടുവെപ്പ് നടത്തിയിരിക്കുകയാണ് കൈരളി. സഹകരണ പ്രസ്ഥാനങ്ങളുമായി കൈകോർത്ത് ഭാവി പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. കേരള ബാങ്കിൽ സീനിയർ എക്സിക്യൂട്ടിവ് ഓഫിസറായിരുന്ന, സഹകരണ ബാങ്കിങ് രംഗത്ത് 30 വർഷത്തിലധികം അനുഭവസമ്പത്തുള്ള കെ.വി. അശോകനാണ് കൈരളി അഗ്രികൾചർ മൾട്ടി സ്റ്റേറ്റ് കോഓപറേറ്റിവ് സൊസൈറ്റി ചെയർമാൻ.
ക്ലൈമറ്റ് ടെക് മേഖലയിലെ സ്റ്റാർട്ടപ്പായ ലോ കാർബൺ സൊലൂഷൻസുമായാണ് കാർബൺ ക്രെഡിറ്റ് പ്രോജക്ടിനായി കൈരളി എം.എസ്.സി.എസ് പങ്കാളിത്തത്തിലേർപ്പെട്ടിരിക്കുന്നത്. ക്ലൈമറ്റ് ടെക്, റിന്യുവബ്ൾ എനർജി ഇൻഡസ്ട്രി, പ്രീ എൻജിനീ യേർഡ് ബിൽഡിങ് സൊലൂഷൻസ് രംഗത്ത് 17 വർഷത്തിലേറെ അനുഭവസമ്പത്തുള്ള ലതീഷ് വി.കെയാണ് ലോ കാർബൺ സൊലൂഷൻസിന്റെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ. ലതീഷുമായുള്ള സൗഹൃദ സംഭാഷണങ്ങളാണ് ഈ നൂതനാശയങ്ങളിലേക്ക് വഴിവെട്ടിയതെന്ന് കെ.വി. അശോകൻ പറയുന്നു.
കർഷകർക്ക് കാർബൺ ക്രെഡിറ്റ് പദ്ധതിയുടെ ഗുണഫലം ഒരുരൂപ പോലും മുടക്കാതെ എത്തിക്കുക എന്നതാണ് കൈരളിയുടെ ലക്ഷ്യം. ഇതിലൂടെ പ്രകൃതിയെ സംരക്ഷിക്കാൻ സാധിക്കും. ദോഷകരമല്ലാത്ത കൃഷിരീതികൾ അവലംബിക്കുന്നതു കൊ ണ്ട് വിഷരഹിത വിളകൾ ലഭിക്കുകയും ചെയ്യും. മണ്ണിന്റെ പോഷണം കൂടുന്നതുകൊണ്ട് വിളയുൽപാദനം കൂടുന്നതിനൊപ്പം കാർബൺ ക്രെഡിറ്റ് പദ്ധതിയിലൂടെ അധിക വരുമാനവും കർഷകർക്ക് ലഭിക്കും. കഴിഞ്ഞ ഏതാനും നാളുകൾകൊണ്ട് പ്രവർത്തന മേഖലയിൽ ഏറെ മുന്നേറാൻ കൈരളിക്കായി. 30,000ത്തിൽ അധികം ഓഹരി പങ്കാളികളുമായി പുതിയൊരു കുതിച്ചുചാട്ടത്തിന് തയാറെടുക്കുകയാണ് കൈരളി.
കൈരളിയെക്കുറിച്ച്
31 വർഷത്തെ സഹകരണ മേഖലയിലെ തൊഴിൽ, ഏങ്ങണ്ടിയൂർ പഞ്ചായത്തംഗം, ഏങ്ങണ്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച പരിചയവുമായാണ് 2022 ജൂണിൽ കൈരളി അഗ്രികൾചർ മൾട്ടി സ്റ്റേറ്റ് കോഓപറേറ്റിവ് സൊസൈറ്റി ലിമിറ്റഡ് ചീഫ് പ്രമോട്ടറായി എത്തുന്നത്. ആറുമാസംകഴിഞ്ഞ് തെരഞ്ഞെടുപ്പിലൂടെ ചെയർമാനായി ചാർജ് ഏറ്റെടുത്തു. കോവിഡിനു ശേഷം ലോകം കാർഷിക മേഖലയിലേക്ക് ഉറ്റുനോക്കിയപ്പോൾ ആ സാധ്യത പരമാവധി കർഷകർക്കുകൂടി പ്രയോജനപ്പെടും വിധമുള്ള പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് ആഗ്രഹിച്ചു. അങ്ങനെയാണ് കാർബൺ ക്രെഡിറ്റ് പ്രോജക്ട് അടക്കമുള്ളവയുടെ പിറവി.
കാർബൺ ക്രെഡിറ്റ് പദ്ധതി പ്രവർത്തനങ്ങൾ?
സുഹൃത്ത് ലതീഷുമായി നടത്തിയ ചർച്ചയിലൂടെയാണ് പദ്ധതിയിലേക്ക് എത്തുന്നത്. ലോകത്തെ പ്രധാന പ്രശ്നമായ ആഗോള താപനത്തിനും ലോകത്തെ കാർബൺ ന്യൂട്രൽ ആക്കുന്നതിനും ഏറ്റവും പങ്കുവഹിക്കാനാകുക കർഷകർക്കാണ്. അതേസമയം തന്നെ കർഷകർക്ക് ഇതിലൂടെ സാമ്പത്തിക നേട്ടവും വേണം. രാസപദാർഥം കുറച്ച് ശുദ്ധ ഭക്ഷണം. അതിലൂടെ സമ്പത്ത്. ഇത് നടപ്പിലാക്കുക എന്നതായിരുന്നു ലക്ഷ്യം. അഞ്ച് ലക്ഷം ഏക്കർ ഭൂമിയിൽ കൃഷി ചെയ്താൽ 2200 കോടി ടേൺ ഓവർ കാർബൺ ക്രെഡിറ്റിലൂടെ മാത്രം സ്വരൂപിക്കാനാകും.
ഒരു യൂനിറ്റിന് 40 ഡോളർ കണക്കിൽ. ഇതിനായി ജനീവ ആസ്ഥാനമായി പ്രവർത്തിക്കുന്ന കാർബൺ വെരിഫിക്കേഷൻ അതോറിറ്റിയായ ഗോൾഡ് സ്റ്റാൻഡേർഡുമായി സഹകരിച്ചാണ് പ്രവർത്തനങ്ങൾ. തെങ്ങ്, കാപ്പി, കവുങ്ങ്, സമ്മിശ്ര കൃഷിരീതികൾ എന്നിവയിലൂടെ പദ്ധതി നടപ്പിലാക്കും. 100 രൂപ മുടക്കി ഷെയർ എടുക്കുന്ന ഒരു കർഷകന് പരമാവധി വരുമാനം. അതാണ് ലക്ഷ്യം. കുറഞ്ഞ കാലംകൊണ്ട് പ്രവർത്തനരംഗത്ത് മുന്നേറ്റം കാഴ്ചവെക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ഏകദേശം 25,000 ഏക്കർ കൃഷിഭൂമിയിൽ സുസ്ഥിര കൃഷിരീതികൾ നടപ്പാക്കിവരുന്നു. നെല്ല്, കവുങ്ങ്, തേയില, കാപ്പി, റബർ തുടങ്ങി കണ്ടൽക്കാടുകളിൽ വരെ പൈലറ്റ് പ്രോജക്ടായി ഞങ്ങൾ പദ്ധതി നടപ്പാക്കുന്നുണ്ട്.
വേറെ ഏതെല്ലാം മേഖലയിൽ കൈരളിയുടെ പ്രവർത്തനങ്ങളുണ്ട്?
കാർബൺ ക്രെഡിറ്റ് പ്രോജക്ടിന് പുറമേ മറ്റ് നിരവധി മേഖലകളിലേക്കും കൈരളി അഗ്രികൾചർ മൾട്ടി സ്റ്റേറ്റ് കോഓപറേറ്റിവ് സൊസൈറ്റി പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. കാർബൺ ന്യൂട്രൽ ഫാം ടൂറിസം മേഖലയാണ് അതിലൊന്ന്. മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണ, വിതരണ രംഗത്തും കൈരളി അഗ്രികൾചർ മൾട്ടി സ്റ്റേറ്റ് കോഓപറേറ്റിവ് സൊസൈറ്റി ശക്തമായ സാന്നിധ്യമാണ്. കേരടെക് ബ്രാൻഡിൽ നാളികേരത്തിൽനിന്നുള്ള നിരവധി മൂല്യവർധിത ഉൽപന്നങ്ങൾ കൈരളിയുടേതായുണ്ട്. വെർജിൻ കോക്കനട്ട് ഓയിൽ മുതൽ തേങ്ങ പാൽപ്പൊടി തുടങ്ങി തേങ്ങ ചമ്മന്തി വരെയുള്ള വൈവിധ്യമാർന്ന ഉൽപന്നങ്ങൾ. ഗ്രീൻപാഡ് എന്ന ബ്രാൻഡ് നാമത്തിൽ ഹെർബൽ സാനിറ്ററി നാപ്കിനും കൈരളി വിപണിയിലെത്തിക്കുന്നു.
തേൻ, സുഗന്ധവ്യഞ്ജനങ്ങൾ, തേയില, കാപ്പി, അലൊവേര, വിവിധ പഴസത്തുകൾ തുടങ്ങി നിരവധി ഓർഗാനിക് ഉൽപന്നങ്ങളും സൊസൈറ്റിക്കുണ്ട്. ഇക്കോ ഹാർവെസ്റ്റ് എന്ന ബ്രാൻഡ് നാമത്തിൽ പ്രകൃതിദത്ത ചേരുവകൾ അടങ്ങിയ ഹോം കെയർ ഉൽപന്നങ്ങളും സൊസൈറ്റി നിർമിച്ച് വിപണനം ചെയ്യുന്നു. കൊതുകിനെ തുരത്തുന്ന ബോഡി സ്പ്രേ മുതൽ ഡിറ്റർജന്റ്, ഫ്ലോർ ക്ലീനർ തുടങ്ങി നിരവധി ഉൽപന്നങ്ങൾ ഇക്കോഹാർവെസ്റ്റ് ബ്രാൻഡിൽ വിപണിയിലെത്തുന്നുണ്ട്. കേരളവും തമിഴ്നാടുമാണ് കൈരളി അഗ്രികൾചറിന്റെ പ്രവർത്തന പരിധി.
കാർബൺ പണം കൊയ്യൽ അത്ര ലളിതമാണോ?
കാർബൺ വിറ്റ് പണം വാങ്ങാൻ കർഷക സമൂഹത്തെ സഹായിക്കുന്ന, അതിലൂടെ വലിയൊരു സാമ്പത്തിക, പാരിസ്ഥിതിക മുന്നേറ്റത്തിന് വഴിതെളിക്കുന്ന വിപ്ലവകരമായ ആശയമാണ് കൈരളി അഗ്രികൾചർ മൾട്ടിസ്റ്റേറ്റ് കോഓപറേറ്റീവ് സൊസൈറ്റിയുടേത്. 2070 ആകുമ്പോൾ രാജ്യം കാർബൺ ന്യൂട്രൽ ആകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരിക്കുന്നു. 2050ഓടെ കാർബൺ ന്യൂട്രൽ ആകുന്ന ആദ്യ സംസ്ഥാനം കേരളം ആകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു. ആ നിലക്ക് രാജ്യത്തെ ആദ്യത്തെ സംരംഭമാണ് കൈരളിയുടേത്.
കാർബൺ ക്രെഡിറ്റ് വിപണിയുടെ ആഗോള തലത്തിലേക്കുള്ള കൈരളിയുടെ പ്രയാണം എങ്ങനെയാണ്?
കൈരളിയുടെ പദ്ധതിക്ക് രാജ്യാന്തര തലത്തിലെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ജനീവ ആസ്ഥാനമായുള്ള കാർബൺ ക്രെഡിറ്റ് വെരിഫിക്കേഷൻ ഏജൻസിയായ ഗോൾഡ് സ്റ്റാൻഡേർഡുമായി കൈരളിക്ക് പങ്കാളിത്തമുണ്ട്. കാർബൺ ക്രെഡിറ്റ് വിനിമയ ത്തിന് ഓഹരി വിപണിയുടെ മാതൃകയിൽ ആസ്ട്രേലിയയിലെ സിഡ്നിയിൽ കാർബൺ ക്രെഡിറ്റ് എക്സ്ചേഞ്ച് പ്രവർത്തിക്കുന്നുണ്ട്. ഈ എക്സ്ചേഞ്ചിൽ കൈരളിയും അംഗമാണ്.
സ്വിറ്റ്സർലൻഡിലെ ജനീവയിൽ വേൾഡ് എൻവയൺമെന്റ് ഹൗസിലെ ഗോൾഡ് സ്റ്റാൻഡേർഡ് ഇന്റർനാഷനൽ ഇൻവെസ്റ്റ്മെന്റ് ജനറൽ മാനേജർ ഗാരി ന്യൂകമറിനോടൊപ്പം ചെയർമാൻ കെ.വി. അശോകൻ, ഡയറക്ടർ ജെസ്ലിൻ ജയിംസ്, ലോ കാർബൺ സൊലൂഷൻസ് സി.ഇ.ഒ ലതീഷ് വി.കെ. എന്നിവർ
അടുത്തിടെ കേരളം സന്ദർശിച്ച അയർലൻഡ് മേയറും സംഘവും പദ്ധതി നിർവഹണത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കാർബൺ എമിഷൻ കുറക്കുന്നതിന്റെ ഭാഗമായിട്ട് മാലിന്യ നിർമാർജനം ഒരു വലിയ വെല്ലുവിളിയായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ഈ മാലിന്യ നിർമാർജനത്തിന് ഒരു ശാശ്വത പരിഹാരവും വരുമാന മാർഗവുമാക്കിമാറ്റിക്കൊണ്ട് ഇന്ത്യയിൽതന്നെ ഒരു വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുകയാണ് ബി.എസ്.എഫ്.എൽ -ബ്ലാക് സോൾജ്യർ ൈഫ്ല ലാർവെ ഫാമിങ് എന്ന േപ്രാജക്ടിലൂടെ കൈരളി. ഇതിന്റെ ലോഞ്ചിങ് നിർവഹിച്ചത് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയാണ്.
കൈരളിയുടെ പുതുസ്വപ്നങ്ങൾ എന്തൊക്കെയാണ്?
കൈരളിയുടെ പദ്ധതികളും ഉൽപന്നങ്ങളും കൂടുതൽ കരങ്ങളിലേക്കെത്തേണ്ടതുണ്ട്. ഡിസ്ട്രിബ്യൂഷൻ രംഗത്ത് കൂടുതൽ ഫ്രാഞ്ചൈസികൾ നൽകണം. എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തണം. കക്ഷിരാഷ്ട്രീയ, ജാതിമത ചിന്തകൾക്കതീതമായി പ്രവർത്തിക്കുന്ന സംവിധാനമാണ് കൈരളിയുടേത്. ജലമരം എന്ന ഞങ്ങളുടെ പുതിയ പദ്ധതി ഫിഷറീസ് സർവകലാശാലയുമായി സഹകരിച്ചാണ് മുന്നേറുന്നത്. അതിന്റെ മിഡിലീസ്റ്റ് സാധ്യതകൾ പരിശോധിച്ചുവരുന്നു. എല്ലാവരുടെയും പ്രത്യേകിച്ച് സമൂഹത്തിലെ അഭിവാജ്യഘടകമായ കർഷകരുടെ അഭിവൃദ്ധിയാണ് കൈരളി അഗ്രികൾചർ മൾട്ടി സ്റ്റേറ്റ് കോഓപറേറ്റിവ് സൊസൈറ്റി ലിമിറ്റഡ് സ്വപ്നം കാണുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.