ആദ്യ 'ഹോളിവുഡ് വാക്ക് ഓഫ് ഫെയിം' ഇന്ത്യക്കാരൻ; സാബു ദസ്തഗിർ എങ്ങനെയാണ് ഹോളിവുഡ് സെൻസേഷനായി മാറിയത്‍?
text_fieldsസാബു ദസ്തഗിർ
അടുത്തിടെ ഹോളിവുഡ് ചേംബർ ഓഫ് കൊമേഴ്‌സിന്റെ സെലക്ഷൻ പാനൽ 2025-ലെ അഭിമാനകരമായ വാക്ക് ഓഫ് ഫെയിമിലെ അംഗങ്ങളുടെ പട്ടിക പ്രഖ്യാപിച്ചു. അതിൽ ഇന്ത്യൻ നടിയായി തെരഞ്ഞെടുക്കപ്പെട്ടത് ദീപിക പദുകോണിനെയാണ്.
ഇന്ത്യയില്‍ നിന്ന് ഈ അംഗീകാരം ലഭിക്കുന്ന ആദ്യത്തെ ആളാണ് ദീപിക എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഹോളിവുഡ് വാക്ക് ഓഫ് ഫെയിമില്‍ ഇടം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരിയാണ് ദീപിക പദുക്കോൺ. ദീപികക്ക് ഏകദേശം 65 വർഷങ്ങൾക്ക് മുമ്പ് ഈ നേട്ടം കൈവരിച്ച ഒരു ഇന്ത്യക്കാരൻ ഉണ്ടായിരുന്നു. മൈസൂരിൽ ജനിച്ച സാബു ദസ്തഗിർ എങ്ങനെയാണ് ഹോളിവുഡ് സെൻസേഷനായി മാറിയത്‍?
ഹോളിവുഡ് വാക്ക് ഓഫ് ഫെയിമില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യന്‍ വംശജനായ നടന്‍ സാബു ദസ്തഗിര്‍ ആയിരുന്നു. 1930 കളിലും 40 കളിലും ഹോളിവുഡിലെ തിരക്കേറിയ അഭിനേതാവായിരുന്നു സാബു ദസ്തഗിര്‍. 1960ല്‍ ആയിരുന്നു അദ്ദേഹത്തിന്റെ പേര് ഹോളിവുഡ് വാക്ക് ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തിയത്. സാബു ദസ്തഗീറിനെക്കുറിച്ച് അധികമാരും കേട്ടിട്ടുണ്ടാകില്ല. പക്ഷേ രണ്ടാം ലോകമഹായുദ്ധത്തിന് മുമ്പ് അദ്ദേഹം ഹോളിവുഡിൽ ഒരു സെൻസേഷനായിരുന്നു.
1924ൽ മൈസൂരിൽ ഒരു ആന പാപ്പാന്‍റെ മകനായാണ് സാബു ദസ്തഗിര്‍ ജനിച്ചത്. 1937ല്‍ അമേരിക്കന്‍ ചലച്ചിത്ര നിര്‍മാതാവ് റോബര്‍ട്ട് ഫ്‌ലാഹെര്‍ട്ടി റുഡ്യാര്‍ഡ് കിപ്ലിങ്ങിന്റെ ‘ടൂമൈ ഓഫ് ദി എലിഫന്റ്‌സ്’ എന്ന നോവലിന്റെ അനുകരണമായ ‘എലിഫന്റ് ബോയ്’ എന്ന ചിത്രത്തില്‍ സാബു അഭിനയിച്ചിരുന്നു. ആ സിനിമയുടെ വിജയത്തോടെ ഹോളിവുഡിലെ തിരക്കേറിയ നടനായി സാബു ദസ്തഗിര്‍ മാറി.
1940ൽ പുറത്തിറങ്ങിയ 'ദി തീഫ് ഓഫ് ബാഗ്ദാദി'ലെ അബു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനുശേഷം ദസ്തഗീർ താരമായി മാറി. അതിനുശേഷം മൗഗ്ലി, അറേബ്യൻ നൈറ്റ്സ്, വൈറ്റ് സാവേജ്, കോബ്ര വുമൺ തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. വളരെ ചെറുപ്പത്തിൽ തന്നെ ഹോളിവുഡിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം വെള്ളക്കാരല്ലാത്ത നടന്മാരിൽ ഒരാളായിരുന്നു. കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ പ്രധാന ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ സാബു ദസ്തഗിറിന് കഴിഞ്ഞു.
സാബു ദസ്തഗിർ ബോളിവുഡിൽ പ്രവർത്തിച്ചിരുന്നോ? നർഗീസ് ദത്തിന്റെ മദർ ഇന്ത്യയിലേക്ക് മെഹബൂബ് ഖാന്റെ ആദ്യ ചോയ്‌സ് സാബു ദസ്തഗിറാണെന്ന് പലർക്കും അറിയില്ല. നിർഭാഗ്യവശാൽ അദ്ദേഹത്തിന് വർക്ക് പെർമിറ്റ് ലഭിക്കാത്തതിനാൽ ആ വേഷം സുനിൽ ദത്തിനെ ഏൽപ്പിക്കുകയായിരുന്നു. 1963 ൽ തന്‍റെ 39മത്തെ വയസിൽ ഹൃദയാഘാതം മൂലമാണ് സാബു ദസ്തഗിര്‍ മരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.