Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Footballer Lionel Messi Carrying Israels National Flag
cancel
Homechevron_rightFact Checkchevron_rightഇസ്രായേലിന്​...

ഇസ്രായേലിന്​ പിന്തുണയുമായി ലയണൽ മെസ്സി; പ്രചരിക്കുന്ന ചിത്രത്തിന്‍റെ യാഥാർഥ്യം ഇതാണ്​ -ഫാക്ട്​ ചെക്ക്​

text_fields
bookmark_border

ഫലസ്തീൻ-ഇസ്രായേൽ സംഘർഷം അനുദിനം കനക്കുമ്പോൾ ഇരുപക്ഷവും വലിയതോതിലുള്ള പ്രചണങ്ങൾക്കുകൂടിയാണ്​ നേതൃത്വം നൽകുന്നത്​. ഇതിന്‍റെ ഭാഗമായി വ്യാജചിത്രങ്ങളും വിഡിയോകളും ചരിത്രമെന്ന വ്യാ​ജേനയുള്ള പ്രൊപ്പഗണ്ടകളും പ്രചരിപ്പിക്കുന്നുണ്ട്​. ലോക മാധ്യമങ്ങളിലെ സ്വാധീനംവച്ച്​ ഇസ്രായേൽ ആണ്​ ഇക്കാര്യത്തിൽ മുന്നിൽ നിൽക്കുന്നത്​. ഇത്തരത്തിലുള്ള ഒരു ചിത്രം ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്​.

ചിത്രത്തിൽ അർജന്‍റീനൻ ഫുട്​ബോളർ ലയണൽ മെസ്സി ഇസ്രായേൽ പതാകയും പിടിച്ച്​ നിൽക്കുന്നതായാണുള്ളത്​. ചിത്രം ഇന്റർനെറ്റിൽ വൈറലായിരുന്നു. ‘ദൈവം ലിയോ മെസ്സിയെ അനുഗ്രഹിക്കട്ടെ, ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. സിയോണിസ്​റ്റ്​ അനുഭാവികൾ വ്യാപകമായി ചിത്രം പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്​.

ചിത്രത്തിന്‍റെ യാഥാർഥ്യം

ചിത്രത്തെക്കുറിച്ച്​ അന്വേഷണം നടത്തിയ ഫാക്ട്​ ചെക്ക്​ വെബ്​സൈറ്റുകൾ കണ്ടെത്തിയ വിവരങ്ങൾ താഴെപ്പറയുംവിധമാണ്​. മെസ്സി തന്‍റെ സമൂഹമാധ്യമ അകൗണ്ടുകളിൽ ഒന്നും നിലവിലെ ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തിൽ ഏതെങ്കിലും ഒരുപക്ഷത്തെ പിന്തുണക്കുന്ന നിലപാട്​ സ്വീകരിച്ചിട്ടില്ല. മെസ്സിയുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ ഇസ്രായേലിനെ പിന്തുണച്ച് എന്തെങ്കിലും തരത്തിലുള്ള ചിത്രം പോസ്റ്റ് ചെയ്തിട്ടില്ല.


റിവേഴ്സ് ഇമേജ് സെർച്ചിൽ 'Icons.com' എന്ന പേരിലുള്ള വെരിഫൈഡ്​ ​ഫേസ്​ബുക്ക്​ പേജിൽ ഇപ്പോൾ പ്രചരിക്കുന്നതിന്​ സമാനമായ ഒരു ചിത്രം നൽകിയതായി കണ്ടെത്തിയിട്ടുണ്ട്​. ഔദ്യോഗികമായി മെസ്സി ഒപ്പിട്ട പലതരം സാധനങ്ങളുടെ എക്‌സ്‌ക്ലൂസീവ് ഹോം ആണ്​ ഐക്കൺസ്​ ഡോട്ട്​ കോം. ഇവിടെ ഒക്ടോബർ 3-നാണ്​ ചിത്രം അപ്‌ലോഡ് ചെയ്തിരിക്കുന്നത്​. എന്നാലീ ചിത്രത്തിൽ മ​െറ്റാരു പോസ്റ്റർ ആണ്​ താരം പിടിച്ചിരിക്കുന്നത്​. അതിൽ ഐക്കൺസ്​ ഡോട്ട്​ കോം എന്നാണ്​ എഴുതിയിരിക്കുന്നത്​. ഇതിനെ എഡിറ്റ്​ ചെയ്ത്​ മാറ്റിയശേഷം ഇസ്രായേലി പതാക അവിടെ വയ്ക്കുകയാണ്​ ഇപ്പോൾ ചെയ്തിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israel Palestine ConflictLionel MessiFact Chek
News Summary - Altered Image Peddled as Footballer Lionel Messi Carrying Israel's National Flag
Next Story