Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightസ്‌​പൈ​സി ഉ​ന്ന​ക്ക

സ്‌​പൈ​സി ഉ​ന്ന​ക്ക

text_fields
bookmark_border
സ്‌​പൈ​സി ഉ​ന്ന​ക്ക
cancel

ചേ​രു​വ​ക​ൾ

  • അ​ധി​കം പ​ഴു​ക്കാ​ത്ത പ​ഴം - 3
  • ഉ​ള്ളി - 2
  • പ​ച്ച​മു​ള​ക് - 2
  • ത​ക്ക​ാളി (ചെ​റു​ത്) - 1
  • വെ​ളു​ത്തു​ള്ളി - 2 അ​ല്ലി
  • ഗ​രം​മ​സാ​ല - കാ​ൽ സ്പൂ​ൺ
  • മു​ള​ക്, മ​ഞ്ഞ​ൾ, കു​രു​മു​ള​കു​പൊ​ടി - ആ​വ​ശ്യ​ത്തി​ന്
  • ഉ​പ്പ് - ആ​വ​ശ്യ​ത്തി​ന്
  • ക​റി​വേ​പ്പി​ല- 2 ത​ണ്ട്
  • സേ​മി​യ നു​റു​ക്ക് - അ​ര​ക്ക​പ്പ്
  • ചെ​മ്മീ​ൻ - അ​ര​ക്ക​പ്പ്

ത​യാ​റാ​ക്കു​ന്ന വി​ധം

ചെ​മ്മീ​ൻ ആ​വ​ശ്യ​ത്തി​ന് വെ​ള്ള​വും ഉ​പ്പും മ​ഞ്ഞ​ളും മു​ള​കും ചേ​ർ​ത്ത് വേ​വി​ച്ച് വെ​ളി​ച്ചെ​ണ്ണ​യി​ൽ വ​റു​ത്ത് ഉ​ട​ച്ച് വെ​ക്കു​ക. ഉ​ള്ളി, പ​ച്ച​മു​ള​ക്, വെ​ളു​ത്തു​ള്ളി, ക​റി​വേ​പ്പി​ല, ത​ക്കാ​ളി ഇ​വ ചെ​റു​താ​യി അ​രി​ഞ്ഞ​ത് ഫ്രൈ ​പാ​നി​ൽ വെ​ളി​ച്ചെ​ണ്ണ 2 ടീ​സ്പൂ​ൺ ഒ​ഴി​ച്ച് ചെ​റു​തീ​യി​ൽ വ​ഴ​റ്റി​യെ​ടു​ക്കു​ക. ശേ​ഷം, മ​ഞ്ഞ​ൾ​പ്പൊ​ടി, മു​ള​കു​പൊ​ടി, ഗ​രം​മ​സാ​ല ഇ​വ കൂ​ടി ചേ​ർ​ത്ത് ന​ന്നാ​യി വ​ഴ​റ്റു​ക. അ​തി​ലേ​ക്ക് ഉ​ട​ച്ചു​വെ​ച്ച ചെ​മ്മീ​ൻ ചേ​ർ​ത്ത് ന​ന്നാ​യി യോ​ജി​പ്പി​ക്കു​ക. ഫി​ല്ലി​ങ് റെ​ഡി.

ഇ​നി പ​ഴം വെ​ള്ള​ത്തി​ൽ ആ​വ​ശ്യ​ത്തി​ന് ഉ​പ്പ് ചേ​ർ​ത്ത് വേ​വി​ക്കു​ക. വേ​വി​ച്ച പ​ഴം ചൂ​ടോ​ടെ ത​വി ഉ​പ​യോ​ഗി​ച്ച് ന​ല്ല​വ​ണ്ണം ഉ​ട​ച്ച് ഉ​രു​ള​ക​ളാ​ക്കി വെ​ക്കു​ക. ഉ​രു​ള കൈ ​കൊ​ണ്ട് പ​ര​ത്തി നേ​ര​ത്തെ ത​യാ​റാ​ക്കി​യ ചെ​മ്മീ​ൻ ഫി​ല്ലി​ങ് ചേ​ർ​ക്കു​ക. ശേ​ഷം, ഉ​ന്ന​ക്കാ​യ ഷെ​യ്പ്പി​ൽ ഉ​രു​ട്ടി സേ​മി​യ നു​റു​ക്കി​യ​തി​ൽ പൊ​തി​ഞ്ഞ് വെ​ളി​ച്ചെ​ണ്ണ​യി​ൽ വ​റു​ത്ത് കോ​രു​ക. രു​ചി​യേ​റും സ്‌​പൈ​സി ഉ​ന്ന​ക്ക ത​യാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Food RecipeRamadan 2024
News Summary - spicy unnakka
Next Story